Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി - ആകൃതിയിലുള്ള സാമ്പത്തിക വളർച്ച സാധിച്ചേക്കില്ല; ബ്രിട്ടന് മുന്നറിയിപ്പുമായി ഗീതാ ഗോപിനാഥ്

വി - ആകൃതിയിലുള്ള സാമ്പത്തിക വളർച്ച സാധിച്ചേക്കില്ല; ബ്രിട്ടന് മുന്നറിയിപ്പുമായി ഗീതാ ഗോപിനാഥ്

സ്വന്തം ലേഖകൻ

ചില ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയതന്ത്രഞ്ജർ പറയുന്നതു പോലെ വി ആകൃതിയിലുള്ള അതിജീവനം ബ്രിട്ടന് സാധ്യമാകില്ലെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയും കൂടിയായ ഗീതാ ഗോപിനാഥ്.

വീണ്ടെടുത്തലിന്റെ ആരംഭ ഘട്ടത്തിൽ ഒരു കുതിച്ചു ചാട്ടം കാണിക്കുകയും പിന്നീട് അത് സാധാരണ നിലയിലേക്ക് മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് വ്യക്തമാക്കി. അതിനു ശേഷം എന്തു സംഭവിക്കുമെന്ന് ഇപ്പോൾ കണക്കാക്കുന്നത് വളരെ നേരത്തെയായി പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

2021 അവസാനത്തോടെയെങ്കിലും ഈ പ്രതിസന്ധിക്ക് തൊട്ടു മുമ്പുള്ള പ്രവർത്തന നിലവാരത്തിലേക്ക് എത്തുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും നിരവധി പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.

സമ്പദ് വ്യവസ്ഥയിൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോളിസി മേക്കർ ജോനാഥൻ ഹാസ്‌ക്കലിന്റെ പ്രസംഗത്തിന് മറുപടിയായാണ് ഗീതാ ഗോപിനാഥ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP