Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിലകൻ ചേട്ടന് മക്കൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ല; മനസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യൻ മരിച്ചത്; സ്വന്തം ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി; മകളുമായി വഴക്കിട്ട് താമസിച്ചത് ഷോബിക്കൊപ്പം; സാമ്പത്തികത്തിലായിരുന്നു മക്കളുടെ നോട്ടം; വെളിപ്പെടുത്തലുമാ.യി ശാന്തിവിള ദിനേശ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയിലെ പെരുന്തച്ഛനാണ് നടൻ തിലകൻ. പകരം വയ്ക്കാനില്ലാത്ത നടനവൈഭവം ആയിരുന്നു അദ്ദേഹം. അനശ്വര നടന്റെ വിയോഗത്തിന് ഇപ്പുറവും തിലകന്റെ അഭാവം മലയാള സിനിമയിൽ അലതല്ലി നിൽക്കുകയാണ്. അതിന് വിദൂരമായ സാധ്യതയുണ്ടെന്ന് സിനിമാക്കാർ പോലും കരുതുന്നുമില്ല. തിരശ്ശീലയിൽ പകരം വയ്ക്കാൻ കഴിയാത്തവിധം പകർന്നാടിയ വേഷങ്ങൾ ആരാധകർക്ക് മുന്നിൽ ഇന്നും വിസ്മയമായി നിലകൊള്ളുകയാണ്.

മലയാള സിനിമയിലെ പെരുന്തച്ചനായി വാഴ്‌ത്തപ്പെടുമ്പോഴും ജീവിതത്തിൽ ഏറെ വിഷമതകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സഹപ്രവർത്തകനും സുഹൃത്തുമായ ശാന്തിവിള ദിനേശ് പറയുന്നു.

തിലകന് മക്കൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ദിനേശ് പ്രതികരിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.ശാന്തിവിള ദിനേശിന്റെ വാക്കുകൾ-തിലകൻ ചേട്ടന് മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു.

അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണ്. തലവേദനയുണ്ടായിട്ടുള്ളതും ഷമ്മിയിൽ നിന്നാണ്. എന്നാലും അദ്ദേഹത്തിന് ഷമ്മിയെ ഭയങ്കര ഇഷ്ടമായിരുന്നു. തന്റെ പിൻഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു.

തിലകൻ ചേട്ടന് മക്കൾ സ്വസ്ഥത കൊടുത്തിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യൻ മരിച്ചത്. ചേട്ടന് ടെൻഷvd] മാത്രമേ മക്കൾ എന്നും കൊടുത്തിട്ടുള്ളൂ. സ്വന്തം ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി. മകളുമായി വഴക്കിട്ട് ഇളയമകനായ ഷോബിക്കൊപ്പമാണ് തിലകൻ ചേട്ടൻ അവസാന നാളുകളിൽ താമസിച്ചിരുന്നത്.

'സമ്പത്തികലാണ് മക്കൾക്ക് നോട്ടം; നമ്മളെ വേണ്ട. അച്ഛൻ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവർക്കില്ല'- കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഇതായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP