Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖാസിം സുലൈമാനിയുടെ വധം -പ്രസിഡണ്ട് ട്രംപിന് അറസ്റ്റ് വാറന്റ്

ഖാസിം സുലൈമാനിയുടെ വധം -പ്രസിഡണ്ട് ട്രംപിന് അറസ്റ്റ് വാറന്റ്

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാൻ. ഇറാനിയൻ കാമൻഡർ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്.

തെഹ്രാൻ പ്രോസിക്യൂട്ടർ അലി അൽഖാസിമർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനൊപ്പം സുലൈമാനിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 30 പേർക്കെതിരെയും കുറ്റം ചുമത്തുമെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതകക്കുറ്റവും തീവ്രവാദക്കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തുക എന്നും ഇദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലും കേസിൽ വിചാരണ നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ട്രംപിനൊപ്പം കുറ്റം ചുമത്തുന്ന ബാക്കി 30 പേരെ പറ്റിയുള്ള വിവരം പുറത്തു വിട്ടിട്ടില്ല.

ട്രംപിന്റെ അറസ്റ്റിനായി അന്താരാഷ്ട്ര ക്രമിനൽ പൊലീസ് ഓർഗനൈസേഷനായ ഇന്റർപോളിനോട് സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റിനായി ഇന്റർപോൾ നൽകുന്ന റെഡ് നോട്ടീസ് നൽകണമെന്നാണ് ഇറാന്റെ ആവശ്യം.

ഇത്തരത്തിൽ ഒരു അഭ്യർത്ഥന ലഭിച്ചാൽ ഇന്റർപോൾ കമ്മിറ്റി യോഗം ചേരും. രാഷ്ട്രീയ പരമായ കാര്യങ്ങളിൽ ഇടപെടാൻ ഇന്റർപോളിന് അനുമതിയില്ലാത്തിനാൽ ഇറാന്റെ അഭ്യർത്ഥന ഇന്റർപോൾ സ്വീകരിക്കാനിടയില്ല. ഇന്റർപോൾ നോട്ടീസിന് അറസ്റ്റിനായി രാജ്യങ്ങളെ നിർബന്ധിക്കാൻ കഴിയില്ല. എന്നാൽ നേതാക്കളുടെ യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇത് ഇടയാക്കും

2020 ജനുവരി മൂന്നിനാണ് ഇറാനിയൻ രഹസ്യ സേനാ കമാൻഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയർപോർട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്. സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.

ഇറാന്റെ സൈനിക വളർച്ചയിൽ നിർണായക പങ്കു വഹിച്ചയാളായിരുന്നു കൊല്ലപ്പെട്ട കമാൻഡർ സുലൈമാനി. 2011 ൽ സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിന് സൈനിക പിന്തുണ നൽകൽ, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോർക്കൽ, ലെബനനിലെ ഹിസ്ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി.

ഇറാൻ സേനയായ ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളർച്ചയിൽ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP