Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പെരുമ' യുടെ ഒരുമ അശരണർക്കു തുണയായി

'പെരുമ' യുടെ ഒരുമ അശരണർക്കു തുണയായി

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ്19 എന്ന മഹാമാരിക്ക് മുന്നിൽ ജോലിയും ശമ്പളവും ഇല്ലാതെ കഷ്ടപ്പെടുന്ന പയ്യോളി മുനിസിപ്പാലിറ്റിയിലെയും തിക്കോടി തുറയ്യൂർ പഞ്ചായത്തുകളിലെയും യുഎഇലെ പ്രവാസികളെ ചേർത്ത് പിടിച്ചു പെരുമ പയ്യോളി. പെരുമയുടെ ചാർട്ടേർഡ് വിമാനം നാട്ടിലെത്താൻ പ്രയാസപ്പെട്ടു കഴിഞ്ഞിരുന്ന 180 ഓളം അശരണരായ പ്രവാസികളെയും കൊണ്ട് ഷാർജ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചേർന്നു.

കോവിഡ്19 എന്ന മാരകരോഗം പടർന്നു പിടിക്കുമ്പോൾ പ്രയാസമനുഭവിച്ച പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനം അയക്കാൻ അനുമതി ലഭിച്ച വലിയ സംഘടനകൾക്കൊപ്പം, പ്രാദേശിക കൂട്ടായ്മയായ പെരുമക്കും അവസരം ലഭിച്ചു എന്നത് കൂട്ടായ്മയുടെ നിശ്ചയദാർഢ്യം തെളിയിക്കുന്നതായി. കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവരും, വിസാ കാലാവധി കഴിഞ്ഞ് നിൽക്കുന്നവരും, പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കം അർഹരായ നാട്ടുകാരെയാണ് കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്തിച്ചു പെരുമ എന്ന പ്രാദേശിക കൂട്ടായ്മ മാതൃകയായത്. ചാർട്ടേർഡ് വിമാന സൗകര്യമൊരുക്കാൻ സാധിക്കാതെ വന്നിരുന്ന സമീപ പ്രദേശത്തെ മറ്റു ചില സംഘടനകൾക്കും പെരുമയുടെ ഉദ്യമം തുണയായി. അവർക്കും തങ്ങളുടെ ആശ്രിതരെ കുറഞ്ഞ നിരക്കിൽ നാട്ടിലെത്തിക്കാൻ സാധിച്ചു.

പ്രസിഡന്റ് ഷാജി ഇരിങ്ങൽ,ജന:സെക്രട്ടറി അഭിലാഷ് പുറക്കാട്, ട്രഷറർ റമീസ് രക്ഷാധികാരികളായ ബഷീർ തിക്കോടി, രാജൻ കൊളാവിപ്പാലം കോർഡിനേറ്റർമാരായ ഉമേഷ് തിക്കോടി, സതീശൻ പള്ളിക്കര, പീതാംബരൻ, നിയാസ് തിക്കോടി, രാമകൃഷ്ണൻ, ഗഫൂർ ടി കെ, സുനിൽ പി,സാജിത്ത് പുറത്തൂട്ട്, റിയാസ് കാട്ടടി, കരീം വടക്കയിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

യു എ ഇ യിലെ സാമൂഹ്യ-സാംസ്‌കാരിക മേഖലയിൽ സജീവമായി ഇടപെടുന്ന ഒരു കൂട്ടയ്മയാണ് പെരുമ പയ്യോളി, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പ്രദേശവാസികൾക്ക് ആശ്വാസമേകാൻ പെരുമക്ക് സാധിച്ചിട്ടുണ്ട്, കലാ സാംസ്‌കാരിക മേഖലകളിലും പെരുമ അതിന്റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP