Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്ക് നേരെയുള്ള കയ്യേറ്റം അപലപനീയം: പ്രവാസി വെൽഫെയർ ഫോറം

സ്വന്തം ലേഖകൻ

മലപ്പുറം: കോവിഡ് - 19 നെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-കേരള സർക്കാറുകൾ നിഷ്‌കർഷിച്ച സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിവെന്ന് സ്വന്തം വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് നേരെ സാമൂഹ്യദ്രോഹികൾ നടത്തുന്ന കയ്യേറ്റം ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാറും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കവനൂരിൽ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിയായ അർഷദിനും പിതാവിനും നേരെ നടന്ന മർദ്ദനം തികച്ചും അപലപനീയമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൊട്ടായിൽ, അമീർഷ പാണ്ടിക്കാട്, ജാബിർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP