Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇവർ കോവിഡും കൊണ്ടാണ് വന്നത്; ഭർത്താവിന്റെ അച്ഛനും അമ്മയും വീട്ടിൽ എത്തിയപ്പോൾ കലികയറി മരുമകൾ; പ്രതികാരം തീർത്തത് ഭർത്താവിനെ കുനിച്ചു നിർത്തി ഇടിച്ചും അടിച്ചും പിന്നെ തെറിവിളിച്ചും; വെബ് ക്യാമറയിൽ ദൃശ്യങ്ങൾ വിരൽ ചൂണ്ടുന്നത് ക്രൂര മർദ്ദനത്തിലേക്ക്; ഭർത്താവിനെ മർദ്ദിച്ച ഭാര്യയ്‌ക്കെതിരെ കേസ്; കൊൽക്കത്തയിൽ നിന്നൊരു കുടുംബ വഴക്ക് കേസാകുമ്പോൾ

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഭർത്താവിനെ അതിക്രൂരമായി മർദിക്കുന്ന ഭാര്യ. പീഡന വിഡിയോ പുറത്തുവന്നതോടെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കൊൽക്കത്ത ബിധാൻനഗറിലാണ് 33 വയസുള്ള ഭർത്താവിനെ ഭാര്യ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ നാലുവർഷമായി ഭാര്യ ഉപദ്രവിക്കുന്നതായും ഇയാൾ പരാതിയിൽ പറയുന്നു.

ഭർത്താവിനെ അടിക്കുകയും കുനിച്ച് നിർത്തി ഇടിക്കുന്നതും തെറി വിളിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവിന്റെ മാതാപിതാക്കൾ കോവിഡ് സമയത്ത് വീട്ടിലെത്തിയതിനാണ് ഭാര്യയുടെ മർദനം. ഇവർ കോവിഡും കൊണ്ടാണ് വന്നിരിക്കുന്നത് എന്നാരോപിച്ചാണ് മർദനം തുടങ്ങിയത്. സിഗററ്റ് വച്ച് ഭർത്താവിന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു.

പിന്നാലെ ഇയാൾ ആശുപത്രിയിൽ ചികിൽസ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ വെബ്ക്യാമിൽ റെക്കോഡ് ചെയ്ത മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP