Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധം; വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിനുള്ള ബന്ധം വ്യക്തം; സുപ്രീംകോടതി പരാമർശത്തെ അവഗണിച്ചും ബ്ലാക്ക്ലിസ്റ്റിൽ പെടുത്തേണ്ട ഒരു കമ്പനിക്ക് ധാരണാപത്രം കൊടുക്കാൻ എന്താണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്? ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബെന്നി ബെഹനാൻ

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധം; വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിനുള്ള ബന്ധം വ്യക്തം; സുപ്രീംകോടതി പരാമർശത്തെ അവഗണിച്ചും ബ്ലാക്ക്ലിസ്റ്റിൽ പെടുത്തേണ്ട ഒരു കമ്പനിക്ക് ധാരണാപത്രം കൊടുക്കാൻ എന്താണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്? ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബെന്നി ബെഹനാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇ മൊബിലിറ്റി പദ്ധതിക്കായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കൺസൾട്ടൻസി കരാർ നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പുതിയ ആരോപണവുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. പിഡബ്ല്യുസിയുടെ ഡയറക്ടർ ജെയ്ക് ബാലകുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ എക്സാ ലോകിജ് കമ്പനിയുമായി ബന്ധമുണ്ടെന്ന് യുഡിഎഫ് കൺവീനർ ആരോപിച്ചു. എക്സാ ലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിനുള്ള ബന്ധം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ വിലക്ക് നേരിടുന്ന കമ്പനിയാണ് പിഡബ്ല്യുസി. ജസ്റ്റിസ് ഷായുടെ നേതൃത്വത്തിലുള്ള ഫോറവും സെബിയും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തുകൾ അവഗണിച്ചും സുപ്രീംകോടതിയുടെ പരാമർശത്തെ അവഗണിച്ചും ബ്ലാക്ക്ലിസ്റ്റിൽ പെടുത്തേണ്ട ഒരു കമ്പനിക്ക് ധാരണാപത്രം കൊടുക്കാൻ എന്താണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന ചോദ്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചതെന്നും അതിന് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിടി ബൽറാം എംഎൽഎയും ഈ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാർ നൽകിയ വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി വിടി ബൽറാം എംഎൽഎ. പദ്ധതിക്ക് സർക്കാർ കൺസൾട്ടൻസി കരാർ നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾക്ക് എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വിടി ബൽറാം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡയറക്ടറായ ഐടി കമ്പനിയാണ് എക്സാലോജിക് സെല്യൂഷൻസ്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർമാരിൽ ഒരാളായ ജെയ്ക്ക് ബാലകുമാർ എക്സാലോജിക് സൊല്യൂഷന്റെ കൺസൾട്ടന്റാണെന്നും ബൽറാം ആരോപിച്ചു. ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് കൺസൾട്ടൻസി നൽകിയതിൽ വലിയ ക്രമക്കേട് നടന്നതായി ചെന്നിത്തല ആരോപിച്ചത്. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാർ നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്താണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺസൾട്ടൻസി നൽകാൻ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടർ വിളിക്കാതെയാണ് കൺസൾട്ടൻസി നൽകിയത്. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും രംഗത്തെത്തി. കൺസൾട്ടൻസി കരാറിൽ മുഖ്യമന്ത്രിക്ക് കള്ളക്കളിയാണ്. കരാർ മന്ത്രിസഭ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പിഡബ്ല്യുസിയെ തെരഞ്ഞെടുത്തതിൽ മാനദണ്ഡം വ്യക്തമല്ല. കമ്പനിക്കെതിരെ സെബിയുടെ നിരോധനം നിലനിൽക്കുന്നു. സർക്കാർ വിജ്ഞാപം പുറത്തിറക്കണം. അതേസമയം, ഇ മൊബിലിറ്റി പദ്ധതിയോട് എതിർപ്പില്ലെന്നും ചെന്നിത്തല ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഉന്നയിച്ച ആരോപണത്തിലെ ചില ഭാഗങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി ഇപ്പോൾ മറുപടി നൽകിയിട്ടുള്ളത്. ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പിഡബ്ല്യുസിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഒരു കൺസൾട്ടൻസി കരാർ വയ്ക്കുമ്പോൾ അത് ക്യാബിനറ്റ് അറിയണം. അക്കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല.

പിഡബ്ല്യുസിയെക്കുറിച്ച് നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. സെബി ഈ കമ്പനിയെ വിലക്കിയിട്ടുണ്ട്. നിരവധി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ പേര് ഉയർന്നുവന്നിരുന്നു. അതുകൊണ്ടാണ് സെബി ഈ കമ്പനിയെ രണ്ടുവർഷത്തേക്ക് വിലക്കിയത്. ഇതുവരെ ആ വിലക്ക് നീക്കിയിട്ടില്ല. അങ്ങനെയൊരു കമ്പനിക്ക് കരാർ കൊടുക്കുന്നത് എന്തിനാണ്. ഗതാഗത വകുപ്പ് മന്ത്രി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. ഇത് ശരിയായ നടപടിയല്ല. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടാണ് രേഖകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി അവിടെയും ഇവിടെയുമില്ലാതെ മറുപടി പറയുന്നു. വലിയൊരു കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP