Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നു; ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ്; പിഡബ്ല്യുസിയെ തെരഞ്ഞെടുത്തതിൽ മാനദണ്ഡം വ്യക്തമല്ല; കമ്പനിക്കെതിരെ സെബിയുടെ നിരോധനം നിലനിൽക്കുന്നുവെന്നും ചെന്നിത്തല

ഇ മൊബിലിറ്റി പദ്ധതിയിൽ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നു; ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ്; പിഡബ്ല്യുസിയെ തെരഞ്ഞെടുത്തതിൽ മാനദണ്ഡം വ്യക്തമല്ല; കമ്പനിക്കെതിരെ സെബിയുടെ നിരോധനം നിലനിൽക്കുന്നുവെന്നും ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൺസൾട്ടൻസി കരാറിൽ മുഖ്യമന്ത്രിക്ക് കള്ളക്കളിയാണ്. കരാർ മന്ത്രിസഭ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പിഡബ്ല്യുസിയെ തെരഞ്ഞെടുത്തതിൽ മാനദണ്ഡം വ്യക്തമല്ല. കമ്പനിക്കെതിരെ സെബിയുടെ നിരോധനം നിലനിൽക്കുന്നു. സർക്കാർ വിജ്ഞാപം പുറത്തിറക്കണം. അതേസമയം, ഇ മൊബിലിറ്റി പദ്ധതിയോട് എതിർപ്പില്ലെന്നും ചെന്നിത്തല ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഉന്നയിച്ച ആരോപണത്തിലെ ചില ഭാഗങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി ഇപ്പോൾ മറുപടി നൽകിയിട്ടുള്ളത്. ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പിഡബ്ല്യുസിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഒരു കൺസൾട്ടൻസി കരാർ വയ്ക്കുമ്പോൾ അത് ക്യാബിനറ്റ് അറിയണം. അക്കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല.

പിഡബ്ല്യുസിയെക്കുറിച്ച് നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. സെബി ഈ കമ്പനിയെ വിലക്കിയിട്ടുണ്ട്. നിരവധി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ പേര് ഉയർന്നുവന്നിരുന്നു. അതുകൊണ്ടാണ് സെബി ഈ കമ്പനിയെ രണ്ടുവർഷത്തേക്ക് വിലക്കിയത്. ഇതുവരെ ആ വിലക്ക് നീക്കിയിട്ടില്ല. അങ്ങനെയൊരു കമ്പനിക്ക് കരാർ കൊടുക്കുന്നത് എന്തിനാണ്. ഗതാഗത വകുപ്പ് മന്ത്രി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. ഇത് ശരിയായ നടപടിയല്ല. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടാണ് രേഖകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി അവിടെയും ഇവിടെയുമില്ലാതെ മറുപടി പറയുന്നു. വലിയൊരു കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP