Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ കന്യാസ്ത്രി അടക്കം രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് എഫ്ഐഎച്ച് കോൺവെന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അജയമേരി, പന്തളം സ്വദേശി തങ്കച്ചൻ മത്തായിയും

ഡൽഹിയിൽ കന്യാസ്ത്രി അടക്കം രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് എഫ്ഐഎച്ച് കോൺവെന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അജയമേരി, പന്തളം സ്വദേശി തങ്കച്ചൻ മത്തായിയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കന്യാസ്ത്രീ അടക്കം രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. എഫ്ഐഎച്ച് കോൺവെന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അജയമേരി, പന്തളം സ്വദേശി തങ്കച്ചൻ മത്തായി (65) എന്നിവരാണ് മരിച്ച മലയാളികൾ.

ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 2442 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമയത്ത് 61 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000ലേക്ക് കടക്കുകയാണ്. 89,802 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു വരികയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP