Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെപിസിസി ജനറൽ സെക്രട്ടറി സുരേന്ദ്രന്റെ മരണം; സൈബർ ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്; പൊലീസ് നടപടി സതീശൻ പാച്ചേനിയുടെ പരാതിയെ തുടർന്ന്

കെപിസിസി ജനറൽ സെക്രട്ടറി സുരേന്ദ്രന്റെ മരണം; സൈബർ ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്; പൊലീസ് നടപടി സതീശൻ പാച്ചേനിയുടെ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി നൽകിയ പരാതിയുടെ അടിസ്ഥാനത്ിതലാണ് പൊലീസ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

അടുത്ത മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് കണ്ടു വച്ച സുരേന്ദ്രന്റെ മരണം പാർട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെപിസിസി അംഗം കെ. പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. പ്രമോദിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതോടെയാണ് പാർട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തിൽ മനംനൊന്താണ് സുരേന്ദ്രൻ മരിച്ചതെന്ന കെപിസിസി അംഗത്തിന്റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് സിപിഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.

മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് സതീശൻ പാച്ചേനി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രന് നേരെ സൈബർ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം കെപിസിസി അംഗം കെ.പ്രമോദ് പാർട്ടിയോട് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിയും ഐ.എ.ൻ.ടി.യുസി ദേശീയ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രൻ ജൂൺ 21 നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP