Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് ആപ്പുകൾ നോരോധിച്ചത് പൗരന്മാരുടെ ഡാറ്റ സംരക്ഷിക്കാൻ; ഇത് ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്കാണ്; വിശദീകരണവുമായി നിയമമന്ത്രി രവിശങ്കർ പ്രസാദ്

ചൈനീസ് ആപ്പുകൾ നോരോധിച്ചത് പൗരന്മാരുടെ ഡാറ്റ സംരക്ഷിക്കാൻ; ഇത് ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്കാണ്; വിശദീകരണവുമായി നിയമമന്ത്രി രവിശങ്കർ പ്രസാദ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകളുടെ നിരോധനത്തിൽ വിശദീകരണവുമായി നിയമമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത്. ബംഗാളിലെ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ ന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഷെയർ ഇറ്റ്, യുസി ബ്രൌസർ, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്‌സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെൽഫി സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ആപ്പുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

അതേസമയം ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. കേന്ദ്രസർക്കാരിന്റെ ഇടക്കാല ഉത്തരവിനൊപ്പം നിൽക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആപ്പ് ഡെവലപ്പേഴ്സിനെ അറിയിക്കുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP