Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉയർന്ന പ്രദേശത്തെ കുഴിയിൽ ശവശരീരം അഴുകുമ്പോൾ അവശിഷ്ടം താഴ്ഭാഗത്തെ കിണറുകളിലെത്തുമെന്നും കുടിവെള്ളം മുട്ടുമെന്നും ആശങ്ക; വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിനോടടുത്ത് ഒന്നര ഏക്കറോളം സ്ഥലത്തെ ശവസംസ്‌കാരത്തിനെതിരെ നാട്ടുകാർ രംഗത്ത്

ഉയർന്ന പ്രദേശത്തെ കുഴിയിൽ ശവശരീരം അഴുകുമ്പോൾ അവശിഷ്ടം താഴ്ഭാഗത്തെ കിണറുകളിലെത്തുമെന്നും കുടിവെള്ളം മുട്ടുമെന്നും ആശങ്ക; വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിനോടടുത്ത് ഒന്നര ഏക്കറോളം സ്ഥലത്തെ ശവസംസ്‌കാരത്തിനെതിരെ നാട്ടുകാർ രംഗത്ത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിവിധ സഭകളും സ്വകാര്യവ്യക്തികളും കൈവശപ്പെടുത്തിയ സ്ഥലത്ത് നിർമ്മിക്കപ്പെടുന്നത് ശവക്കല്ലറകൾ. രാത്രിയിൽ പോലും ജഡങ്ങൾ എത്തിച്ച് മറവുചെയ്യുന്നു. പഞ്ചായത്തോ പൊലീസോ ഒന്നും അറിയുന്നില്ല. ഉയർന്ന പ്രദേശത്തെ കുഴിയിൽ ശവശരീരം അഴുകുമ്പോൾ അവശിഷ്ടം താഴ്ഭാഗത്തെ കിണറുകളിലെത്തുമെന്നും കുടിവെള്ളം മുട്ടുമെന്നും ആശങ്ക. വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിനോടടുത്ത് ഒന്നര ഏക്കറോളം സ്ഥലത്തെ ശവസംസ്‌കാരത്തിനെതിരെ നാട്ടുകാർ രംഗത്ത്.

ശ്മശാന നിർമ്മാണം അനധികൃതമാണെന്നും പഞ്ചായത്തോ പൊലീസോ അറിയാതെയാണ് ദൂരദേശങ്ങളിൽ നിന്നുപോലും മൃതദ്ദേഹങ്ങൾ ഇവിടെ എത്തിച്ച് മറവ് ചെയ്യുന്നതെന്നും രാത്രികാലങ്ങളിൽ രണ്ടും മൂന്നും മൃതദ്ദേഹങ്ങൾ വരെ ഇവിടെ മറവുചെയ്യുന്നുണ്ടെന്നും സമീപവാസികൾ മറുനാടനോട് വ്യക്തമാക്കി. ഇത് സംമ്പന്ധിച്ച് ജില്ലാകളക്ടർക്കും കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിറിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടർ കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ജനവാസമേഖലയ്ക്കും വനത്തിനും മദ്ധ്യേയാണ് കല്ലറകൾ നിർമ്മിച്ചുവരുന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.തന്റെ കൈവശത്തിലിരുന്ന 1.4 ഏക്കർ സ്ഥലം പ്രദേശവാസി 5 ഉം 10 സെന്റ് വീതം വിവിധ ക്രൈസ്തവ സഭകൾക്കും ഏതാനും വ്യക്തികള്ൾക്കുമായി വിൽക്കുകയായിരുന്നു. സഭകൾവാങ്ങിയ സ്ഥലത്ത് കല്ലറകൾ നിർമ്മിച്ച് സഭയിലെ തന്നെ സാമ്പത്തീക ശേഷിയുള്ള കുടുംബങ്ങൾക്ക് വിറ്റ് കാശാക്കുകയാണെന്നും ഇത്തരത്തിൽ സ്‌കാര്യവ്യക്തികളുടെ സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള കല്ലറകളും വിൽക്കപ്പെടുന്നുണ്ടെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.

കല്ലറകൾ നിർമ്മിച്ചിട്ടുള്ളത് ഉയർന്ന പ്രദേശത്താണ്.അതുകൊണ്ട് തന്നെ മഴയുള്ള അവസരത്തിൽ മൃതദ്ദേഹം അഴുകി, മലിനജലം പുറത്തെത്തുമെന്നും ഇത് ഒഴുകിയെത്തി താഴ്ഭാഗത്തെ കിണറുകളിൽ എത്തുന്നതിന് സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതിയിൽ ഇവിടെ സംസ്‌കാരം നടക്കുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ മാത്രമെ ആകാവുഎന്നാണ് സമീപവാസികളുടെ നിലപാട്. ഇപ്പോൾ ഇവിടെ നടക്കുന്ന സംസ്‌കാരങ്ങളെ ചുറ്റിപ്പറ്റി ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.

മൃതദ്ദേഹങ്ങൾ എവിടെ നിന്ന് കൊണ്ടുവരുന്നെന്നോ ആരുടെതാണെന്നോ അറിയാൻ മാർഗ്ഗമില്ലാത്ത അവസ്ഥയാണെന്നും ഇക്കാര്യത്തിൽ സുതാര്യത നിലനിർത്താൻ കളക്ടർ അടക്കമുള്ള അധികൃതർ അടിയന്തിരിമായായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കല്ലറകൾ നിർമ്മിച്ചുവരുന്ന സ്ഥലത്തിന്റെ ഒരു ഭാഗം സർക്കാർ ഭൂമിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.ഇതെക്കുറിച്ച് അന്വേഷണന്വേഷണവും വിശദമായ പരിശോധനയും വേണമെന്നാണ് ഇവിടുത്തുകാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP