Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരൾ രോഗം നൽകിയത് പ്രതിസന്ധി; ലോക്ഡൗൺ കാലത്ത് വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ കയറിക്കിടക്കാൻ ഇടമില്ലാതായി;സാമ്പത്തിക പ്രതിസന്ധിയും കരളിന് ബാധിച്ച അസുഖവും കാരണം വീടിന്റെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു; നാലുകുട്ടികളുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ഓട്ടോറിക്ഷാ ഡ്രൈവർ അബ്ദുൽ റസാഖിന്റെ കഥ

കരൾ രോഗം നൽകിയത് പ്രതിസന്ധി; ലോക്ഡൗൺ കാലത്ത് വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ കയറിക്കിടക്കാൻ ഇടമില്ലാതായി;സാമ്പത്തിക പ്രതിസന്ധിയും കരളിന് ബാധിച്ച അസുഖവും കാരണം വീടിന്റെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു; നാലുകുട്ടികളുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ഓട്ടോറിക്ഷാ ഡ്രൈവർ അബ്ദുൽ റസാഖിന്റെ കഥ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കയറിക്കിടക്കാൻ സ്വന്തമായൊരു വീടില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം പണ്ടാരപ്പറമ്പ് കോളനിപ്പടിയിലെ അബ്ദുൽറസാഖും കുടുംബവും.

നേരത്തെ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ലോക്ഡൗൺ കാലത്ത് വാടക നൽകാൻ സാധിക്കാതിരുന്നതിനാൽ ഇറക്കിവിട്ടതോടെയാണ് നാല് കുട്ടികളുമായി അബ്ദുൽ റസാഖിനും ഭാര്യ ഷാഹിനക്കും തെരവിലേക്കിറങ്ങേണ്ടി വന്നത്. കരളിന് അസുഖം ബാധിച്ച അബ്ദുൽ റസാഖിന് വീടും ചികിത്സയും ദൈന്യംദിന ജീവിതവുമെല്ലാം ഇപ്പോൾ വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന അബ്ദുൽ റസാഖിന് മൂന്ന് വർഷം മുമ്പാണ് ലിവർ സിറോസിസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം അന്ന് കാര്യമായി ചികിത്സയൊന്നും തേടിയതുമില്ല. നിലവിൽ കരളിന്റെ 10 ശതമാനം മാത്രമാണ് നല്ലതായിട്ടുള്ളൂ. ലിവറിന്റെ അവശേഷിക്കുന്ന നല്ലഭാഗമെങ്കിലും സുരക്ഷിതമായി സംരക്ഷിക്കണമെങ്കിലും ഭാരപ്പെട്ട പണികളൊന്നും ചെയ്യരുതെന്ന് ഡോക്ടർമാരുടെ നിർദ്ദേശവുമുണ്ട്.

എന്നാൽ നാല് കുട്ടികൾക്കും ഭാര്യക്കും താൻ മാത്രമാണ് ആശ്രയം എന്നതിനാൽ അബ്ദുൽ റസാഖ് വീണ്ടും പലവിധ ജോലികൾ ചെയ്തു തുടങ്ങി. ഇതിനിടയിൽ കരളിൽ ഒരു മുഴകൂടി കണ്ടെത്തിയതോടെ ജീവിതം പൂർണ്ണമായും പ്രതിസന്ധിയിലായി. ഈ പ്രതിസന്ധി ഘട്ടത്തിൽ വാടക നൽകാനില്ലാതായതോടെ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഇതോടെയാണ് നാല്കുട്ടികളുമായി അബ്ദുൽ റസാഖിന് പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്നത്.

ലോക്ഡൗൺ കാലത്തെ മൂന്ന് മാസത്തെ വാടക കൊടുക്കാതായതോടെ കെട്ടിട ഉടമ സാധനങ്ങളെല്ലാം എടുത്ത് പോകാൻ പറയുകയായിരുന്നു. നിലവിൽ കുട്ടികളുമായി സഹോദരിയുടെ വീട്ടിലാണ് അബ്ദുൽ റസാഖ് താമസം. ആരോഗ്യമുള്ള കാലത്ത് പകുതി നിർമ്മാണം പൂർത്തിയാക്കിയ വീട് താമയോഗ്യമാക്കണമെന്നാണ് റസാഖിന്റെ ആഗ്രഹം. എന്നാൽ നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്താൽ അബ്ദുൽ റസാഖിനെ കൊണ്ട് സ്വന്തമായി അത് പൂർത്തിയാക്കാനാകില്ല.

അതു കൊണ്ട് തന്നെ നാല് സെന്റ് സ്ഥലത്ത് നിർമ്മാണം മുടങ്ങിപ്പോയ തന്റെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് അബ്ദുൽ റസാഖ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP