Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പോപ് ബെനഡിക്ടിന്റെ സഹോദരനും പുരോഹിതനുമായ ഫാദർ ജോർജ് ററ്റ്‌സിങ്കർ അന്തരിച്ചു; 96-ാം വയസ്സിൽ മരണമെത്തിയത് വത്തിക്കാനിൽ നിന്നും ബെനഡിക്ട് പാപ്പ ജർമനിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ച് ഒരാഴ്ചയ്ക്ക് ശേഷം

പോപ് ബെനഡിക്ടിന്റെ സഹോദരനും പുരോഹിതനുമായ ഫാദർ ജോർജ് ററ്റ്‌സിങ്കർ അന്തരിച്ചു; 96-ാം വയസ്സിൽ മരണമെത്തിയത് വത്തിക്കാനിൽ നിന്നും ബെനഡിക്ട് പാപ്പ ജർമനിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ച് ഒരാഴ്ചയ്ക്ക് ശേഷം

സ്വന്തം ലേഖകൻ

വിരമിച്ച പോപ് ബെനഡിക്ടിന്റെ സഹോദരനും പുരോഹിതനുമായ ഫാദർ ജോർജ് ററ്റ്‌സിങ്കർ അന്തരിച്ചു. 96 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുന്നേ പോപ് ബനഡിക്ട് ജർമനിയിലെത്തി അദ്ദേഹത്തിനെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുക ആയിരുന്നു. നാലു ദിവസത്തെ സന്ദർശനത്തിന് കഴിഞ്ഞ ആഴ്ചയായിരുന്നു 93കാരനായ അദ്ദേഹം ജർമനിയിലെത്തിയത്.

ഏഴ് വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു അദ്ദേഹം വത്തിക്കാനിൽ നിന്നും പുറത്ത് പോകുന്നത്. അങ്ങനെ അവസാനമായി അദ്ദേഹം തന്റെ സഹോദരനെ കണ്ടു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസികൾക്കെതിരെ പോരാടിയ ആളാണ് ഫാദർ ററ്റ്‌സിങ്കർ. ആ സമയത്ത് കൈക്ക് വെടിയേറ്റ് അദ്ദേഹത്തെ അമേരിക്കൻ സൈന്യം പിടികൂടുകയും യുദ്ധ തടവുകാരനാക്കുകയും ചെയ്തിരുന്നു. അറിയപ്പെടുന്ന സംഗീതജ്ഞനുമായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP