Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎസ്എഫ്ഇ മുഖേന കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതിയുമായി സർക്കാർ; വായ്പയുടെ പലിശയിൽ നാല് ശതമാനം കെഎസ്എഫ്ഇയും അഞ്ച് ശതമാനം സർക്കാറും വഹിക്കും

കെഎസ്എഫ്ഇ മുഖേന കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതിയുമായി സർക്കാർ; വായ്പയുടെ പലിശയിൽ നാല് ശതമാനം കെഎസ്എഫ്ഇയും അഞ്ച് ശതമാനം സർക്കാറും വഹിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്എഫ്ഇ വിദ്യാശ്രീ എന്ന പേരിൽ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

15,000 രൂപ ചിട്ടിത്തുകയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനായി കെഎസ്എഫ്ഇ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ ചേർന്ന് മൂന്ന് മാസം തവണകൾ അടക്കുന്നവർക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്ടോപ് കെഎസ്എഫ്ഇ മുഖേന വായ്പയായി നൽകും. വായ്പയുടെ പലിശ നാല് ശതമാനം കെഎസ്എഫ്ഇയും അഞ്ച് ശതമാനം സർക്കാറും വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ പദ്ധതി വഴി ലാപ്ടോപ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്സിഡി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP