Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്തെ 109 റൂട്ടുകളിൽ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങും; സർവീസ് നടത്താൻ അനുമതി നൽകുന്നത് 35 വർഷത്തേക്ക്

രാജ്യത്തെ 109 റൂട്ടുകളിൽ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങും; സർവീസ് നടത്താൻ അനുമതി നൽകുന്നത് 35 വർഷത്തേക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ 109 റൂട്ടുകളിൽ സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 151 ആധുനിക ട്രെയിനുകൾ ഓടിക്കുന്നതിന് സ്വകാര്യ മേഖലയെ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റിൽ വ്യക്തമാക്കി. റെയിൽവേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളിലാണ് സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കുക.

യാത്രാ തീവണ്ടി സർവീസ് നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽത്തന്നെ നിർമ്മിക്കുന്നവയായിരിക്കും ഈ തീവണ്ടികളെല്ലാം. ഓരോ തീവണ്ടിക്കും 16 കോച്ചുകൾ വീതമുണ്ടാകും. ഇവയുടെ നിർമ്മാണം, പ്രവർത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.

റെയിൽവേ 35 വർഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സർവീസ് നടത്താൻ അനുമതി നൽകുക. കമ്പനികൾ റെയിൽവേയ്ക്ക് നിശ്ചിത തുക നൽകണം. ഇന്ത്യൻ റെയിൽവേയുടെ ജീവനക്കാരായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക. ഇന്ത്യൻ റെയിൽവേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി ആയിരിക്കണം സർവീസ് നടത്തേണ്ടത്.

സ്വകാര്യ മേഖലയിൽനിന്ന് 30,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക, യാത്രാസമയം കുറയ്ക്കുക, സുരക്ഷ വർധിപ്പിക്കുക, ലോകനിലവാരത്തിലുള്ള യാത്രാസൗകര്യം ഒരുക്കുക എന്നിവയൊക്കെ ലക്ഷ്യംവെക്കുന്നതായി മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP