Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നേപ്പാൾ അതിർത്തിയിൽ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് എഫ് എം റേഡിയോ; ശാന്തിയും തേന്മൊഴിയും പൂങ്കോതൈയും കലമണിയും ശ്രമിക്കുന്നത് തമിഴ് മനസ്സുകളിൽ വേരോട്ടമുണ്ടാക്കാൻ; ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ഒരു ജനകീയ സമരം സംഘടിപ്പിച്ചു ഗറില്ലാ സമരം നടത്തി നഗരങ്ങൾ കയ്യടക്കി വിപ്ലവം നടപ്പാക്കുമെന്ന് പറഞ്ഞ് നക്‌സൽബാരിയെ പിന്തുണച്ചവർ ഇപ്പോഴും ഇന്ത്യൻ മണ്ണിൽ സജീവം; ആപ്പ് നിരോധനത്തെ നേരിടാൻ ചൈനീസ് റേഡിയോ; ചൈന ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ  

നേപ്പാൾ അതിർത്തിയിൽ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് എഫ് എം റേഡിയോ; ശാന്തിയും തേന്മൊഴിയും പൂങ്കോതൈയും കലമണിയും ശ്രമിക്കുന്നത് തമിഴ് മനസ്സുകളിൽ വേരോട്ടമുണ്ടാക്കാൻ; ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ഒരു ജനകീയ സമരം സംഘടിപ്പിച്ചു ഗറില്ലാ സമരം നടത്തി നഗരങ്ങൾ കയ്യടക്കി വിപ്ലവം നടപ്പാക്കുമെന്ന് പറഞ്ഞ് നക്‌സൽബാരിയെ പിന്തുണച്ചവർ ഇപ്പോഴും ഇന്ത്യൻ മണ്ണിൽ സജീവം;  ആപ്പ് നിരോധനത്തെ നേരിടാൻ ചൈനീസ് റേഡിയോ; ചൈന ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യയിൽ ആശയപ്രചാരണത്തിന് സോഷ്യൽ മീഡിയ മാത്രമല്ല റേഡിയോയും ചൈനയ്ക്കുണ്ട്. ഭാരതീയ ഭാഷകളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പരിപാടികളുമായി ചൈന റേഡിയോ ഇന്റർനാഷനൽ ഉയർത്തുന്നത് കടുത്ത വെല്ലുവിളിയാണ്. ചൈന തങ്ങളുടെ സംസ്‌കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാൻ രൂപീകരിച്ചതാണ് ചൈന മീഡിയ ഗ്രൂപ്. റേഡിയോ, ടെലിവിഷൻ, വെബ്, നവ മാധ്യമങ്ങൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ എല്ലാം ചൈന മീഡിയ ഗ്രൂപ്പ് അവരുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നു.

ഇംഗ്ലിഷിനു പുറമേ തമിഴ്, ഹിന്ദി, ബംഗാളി, ഉർദു, നേപ്പാളി, സിംഹള ഭാഷകളിലുള്ള പരിപാടികളാണ് ഇന്ത്യാക്കാരെ അടുപ്പിക്കാൻ ചൈന പ്രക്ഷേപണം ചെയ്യുന്നത്. കേരളത്തിലും ഈ പരിപാടികൾ കിട്ടുന്നുണ്ട്. തമിഴാണ് കേരളത്തിൽ കേൾക്കാനാകുന്നത്. ചൈനീസ് പസ്താവനകളും വാർത്തകളും മാത്രമാക്കാതെ സംഗീതം, പാചകം, സാഹിത്യം തുടങ്ങിയ ജനപ്രിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമായി 65 ഭാഷകളിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാണ് ചൈന റേഡിയോ ഇന്റർനാഷനലും.

ചൈനയിലെ സർവകലാശാലകളിൽ ഇന്ത്യൻ ഭാഷകളും പഠിപ്പിക്കുന്നുണ്ട്. തമിഴും ഹിന്ദിയും പഠിക്കുന്നവർ ഏറെയാണ്. ഇവരാണ് റേഡിയോയിലെ അവതാരകർ. ഇന്ത്യൻ പേരുകളിലൂടെ റേഡിയോ ജോക്കിമാരായി ഇന്ത്യക്കാരെ വശത്താക്കുകയാണ് അവർ. ശാന്തി, തേന്മൊഴി, പൂങ്കോതൈ, കലമണി, നിലാനി തുടങ്ങിയവർ പ്രശസ്തരായ ചൈനീസ് റേഡിയോ ജോക്കികളാണ്. തിരുക്കുറൽ പാടിയും ചൈനീസ് കുക്കറി ഷോ നടത്തിയും വന്മതിൽ ഉൾപ്പടെയുള്ള ടൂറിസ്റ്റ് സ്‌പോട്ടുകളെപ്പറ്റി വിവരിച്ചും പൂന്തോട്ട പരിപാലനരീതികൾ പരിചയപ്പെടുത്തിയും റേഡിയോ ജോക്കികൾ ഇന്ത്യയിൽ ആരാധാകരെ സൃഷ്ടിക്കുന്നു.

പ്രത്യേക വെബ്‌സൈറ്റും ഫേസ്‌ബുക് പേജും സിആർഇ തമിഴിനുണ്ട്. ശ്രീലങ്കയിൽ അവരുടെ എഫ്എം നിലയം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലും എഫ്എം ആരംഭിക്കാനുള്ള ശ്രമങ്ങൾ സിആർഐ തമിഴ് നടത്തിയിരുന്നു. 1941 ആരംഭിച്ച പീക്കിങ് റേഡിയോ ആണ് പിന്നീട് ചൈന റേഡിയോ ഇന്റർ നാഷനൽ (സിആർഐ) ആയത്. 1967ലെ നക്‌സൽബാരി പ്രസ്ഥാനത്തെ പീക്കിങ് റേഡിയോ പിന്തുണച്ചിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വിപ്ലവകാരികൾ ഒരു ജനകീയ സമരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഗറില്ലാ സമരം നടത്തി ആ സേന നഗരങ്ങൾ കയ്യടക്കി വിപ്ലവം നടപ്പാക്കുമെന്നുമായിരുന്നു ചൈനീസ് റേഡിയോ അന്ന് അഭിപ്രായപ്പെട്ടത്. ഇത് ഏറെ വിവാദമായിരുന്നു.

കേരളത്തിലെ പ്രതിലോമകാരികളായ പൊലീസുകാരെ സായുധരായ കർഷകർ നേരിട്ടുവെന്നായിരുന്നു കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ റേഡിയോ വിശേഷിപ്പിച്ചത്. നക്‌സലൈറ്റുകളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ റേഡിയോ ശക്തമായി വിമർശിച്ചു. പീക്കിങ് റേഡിയോ തമിഴ് വിഭാഗത്തിന്റെ ആദ്യകാല പരിശീലക ഒരു മലയാളിയായിരുന്നു, പാലക്കാട്ടുകാരി ശാരദ ശർമ. ആൻഡമാനിൽ ചൈനീസ് റേഡിയോ സിഗ്‌നലുകളുടെ ആധിക്യത്തെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ചർച്ച ആയതിനുശേഷമാണ് കഴിഞ്ഞ വർഷം ജനുവരിയിൽ പോർട് ബ്ലയറിൽ ആദ്യമായി ഒരു എഫ്എം സ്റ്റേഷൻ ആരംഭിക്കുന്നത്.

അതിനിടെ പ്രാദേശിക എഫ്എം ചാനലുകൾ ഇന്ത്യാവിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതായി ഉത്തരാഖണ്ഡിൽ നേപ്പാൾ അതിർത്തിക്കു സമീപമുള്ള പ്രദേശത്തെ താമസക്കാർ പരാതിപ്പെട്ടിട്ടുണ്ട്. അവിടെ ഇന്ത്യൻ എഫ് എം സ്റ്റേഷനുകളില്ല. ഈ അവസരമാണ് ചൈനയുമായി അടുപ്പമുള്ള എഫ് എം സ്റ്റേഷനുകൾ ഉപയോഗിക്കുന്നത്. ഇന്ത്യാക്കാരെ ഇന്ത്യാക്കാർക്ക് നേരെ തിരിക്കാനുള്ള തന്ത്രമാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലെ ചൈനീസ് ആപ്പുകളെക്കാൾ വലിയ ഭീഷണിയാവുകയാണ് ഈ റേഡിയോ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP