Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെയ്ബോ അക്കൗണ്ട് ഉപേക്ഷിച്ച് പ്രധാനമന്ത്രി മോദി; ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചൈനീസ് വെയ്‌ബോ അക്കൗണ്ടിനോടും ഗുഡ്ബൗ പറഞ്ഞു; ചൈനയ്ക്ക് ഇത് താക്കീത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ വെയ്ബോ അക്കൗണ്ട് ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിന് സമാനമായ ചൈനീസ് നിർമ്മിത സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമാണ് വെയ്ബോ.

ബുധനാഴ്ച മുതൽ മോദിയുടെ ഫോട്ടോകളും പോസ്റ്റുകളും വെയ്ബോയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടും ഉപേക്ഷിച്ചത്. 115 പോസ്റ്റുകളാണ് മോദി വെയ്ബോയിൽ ഇട്ടിരുന്നത്.

2015ലെ ചൈന സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു മോദി വെയ്ബോ ആപ്പിൽ അക്കൗണ്ട് തുടങ്ങിയത്. 2.4 ലക്ഷം ഫോളോവേഴ്സാണ് മോദിക്ക് വെയ്ബോയിലുണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ചൈനക്കാരായിരുന്നു.

2015 ജൂൺ മുതൽ ഇതുവരെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങിന് മോദി പിറന്നാൾ ആശംസകൾ നേർന്നിരുന്നതും വെയ്ബോയിലൂടെയായിരുന്നു. ഷീ ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യാ-ചൈന ബന്ധത്തെക്കുറിച്ചും മോദി വെയ്ബോയിൽ പോസ്റ്റ് ചെയ്തിരുന്നു.ആപ്പ് അൺസബ്സ്‌ക്രൈബ് ചെയ്യാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.ഗൽവാൻ മേഖലയിലെ സംഘർഷത്തെത്തുടർന്നായിരുന്നു കേന്ദ്രസർക്കാർ ചൈനീസ് നിർമ്മിത ആപ്പുകൾ നിരോധിച്ചത്. ടിക് ടോക്ക്, യു.സി ബ്രൗസർ അടക്കം 59 ആപ്പുകളാണ് നിരോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP