Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനീസ് ആപ്പുകളുടെ നിരോധനത്തെ പിന്തുണച്ച് അമേരിക്കയും; തീരുമാനം ഇന്ത്യയുടെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കപ്പെടുമെന്ന് യു.എസ് സെക്രട്ടറി മൈക് പോംപിയോ; ഇന്ത്യയുടെ തീരുമാനത്തിന് അമേരിക്കയുടേയും പിന്തുണ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. ഈ തീരുമാനത്തോടെ ഇന്ത്യയുടെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കപ്പെടുമെന്ന് യു.എസ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.

'ഇത് ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ദേശീയ സുരക്ഷയും വർധിപ്പിക്കുന്ന തീരുമാനമാണ്', പോംപിയോ പറഞ്ഞു.

നേരത്തെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഹുവായി, ZTE എന്നീ ചൈനീസ് കമ്പനികൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. ചൈനീസ് സൈനിക, രഹസ്യാന്വേഷണ സർവ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സൽ സർവീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തിൽ നിന്നും കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷനാണ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്.തിങ്കളാഴ്ചയാണ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടിക് ടോക്കും ഹലോയും ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്.ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും ചൈന പ്രതികരിച്ചിരുന്നു.

അതേസമയം ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചൈനയിൽ ഇന്ത്യൻ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യ ചൈന അതിർത്തി തർക്കം ആരംഭിച്ചതുമുതൽ ചൈനയെ പറ്റിയുള്ള അപകീർത്തികരമായ വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതെന്ന് ആരോപിച്ചായിരുന്നു നിരോധനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP