Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല; ജോസ് പക്ഷത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നാണ് പറഞ്ഞത്; യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്നും ചെന്നിത്തല; ധാരണ പാലിച്ചാൽ ആ നിമിഷം മുതൽ ജോസ് പക്ഷത്തിന് യുഡിഎഫിലേക്ക് തിരിച്ചു വരാമെന്നും ചെന്നിത്തലയുടെ പ്രതികരണം; കേരളാ കോൺഗ്രസ് പോരിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നിലപാട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നാണ് പറഞ്ഞത്. യുഡിഎഫിൽ നിന്ന് പുറത്താക്കിയെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ പാലിച്ചാൽ ആ നിമിഷം മുതൽ ജോസ് പക്ഷത്തിന് യുഡിഎഫിലേക്ക് തിരിച്ചു വരാമെന്നും യുഡിഎഫ് യോഗത്തിനു ശേഷം ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടത് ഘടകക്ഷികളുടെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫിൽനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപനം വന്നത് രണ്ട് ദിവസം മുൻപായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യുഡിഎഫ് നിർദ്ദേശം തള്ളിയതിനെത്തുടർന്നാണു മുന്നണി കടുത്ത തീരുമാനത്തിലേക്കു കടന്നത്. പലതവണ ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിക്കാത്തതുകൊണ്ടാണു തീരുമാനമെന്നു യുഡിഎഫ് നേതൃത്വം ആദ്യം പ്രതികരണം നടത്തിയത്.

ജോസ് കെ.മാണി വിഭാഗത്തിനു യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നു കൺവീനർ ബെന്നി ബഹനാൻ പറഞ്ഞത്. ഒഴിവു വന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുവിഭാഗം കേരള കോൺഗ്രസുകളും അവകാശവാദം ഉന്നയിച്ചു. അതേതുടർന്നു യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങളുമായി ചർച്ച ചെയ്ത് ധാരണയുണ്ടാക്കി. ഇതുപ്രകാരം 8 മാസം ജോസ് കെ.മാണി വിഭാഗത്തിനും 6 മാസം പി.ജെ.ജോസഫ് വിഭാഗത്തിനും നൽകാൻ തീരുമാനിച്ചത്.

ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ ഇക്കാര്യം കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനോടു പ്രഖ്യാപിക്കാൻ യുഡിഎഫ് ചെയർമാൻ ആവശ്യപ്പെട്ടിരുന്നു. 8 മാസ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവച്ചില്ല. അതേത്തുടർന്നു ചർച്ചകൾക്കായി പി.കെ.കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് ചുമതലപ്പെടുത്തി. പലവട്ടം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാൻ മറ്റു ഘടകകക്ഷി നേതാക്കൾ എന്നിവർ ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും രമ്യതയിലെത്തിയില്ല.

യുഡിഎഫ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലാത്തതാണെന്നു പരസ്യമായ നിലപാട് എടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു യുഡിഎഫിൽ തുടരാനുള്ള അർഹതയില്ല. യുഡിഎഫ് യോഗങ്ങളിൽനിന്നും അവരെ മാറ്റി നിർത്താനും തീരുമാനിച്ചിരുന്നു. ജോസ് കെ.മാണി വിഭാഗത്തെ യോഗത്തിലേക്കു വിളിക്കില്ലെന്നും ബെന്നി ബഹനാൻ മുൻപ് പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP