Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബംഗളൂരുവിൽ ആട്ടിടയന് കോവിഡ് വന്നതോടെ 47 ആടുകളെ ക്വാറന്റൈനാക്കി ആരോഗ്യവകുപ്പ്; ആടുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും; സ്രവം ശേഖരിക്കുന്നതിനിടെ ഗ്രാമവാസികൾ സംഘടിച്ചെത്തിയതും സംഘർഷത്തിന് ഇടയാക്കി; ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും; ആട്ടിയടന് രോഗം പകർന്നത് എവിടെയെന്നതിൽ അവ്യക്തത

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു : ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 47 ആടുകളെ ക്വാറന്റൈനിലാക്കി. കർണാടകത്തിലെ തുംഗൂരു ജില്ലയിലെ ഗോദ്‌കെറെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചശേഷം ഗ്രാമത്തിൽ ആടുവളർത്തുന്ന ഒരാളുടെ നാല് ആടുകൾ ചത്തതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.

വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി ആടുകളിൽ നിന്ന് സ്രവം ശേഖരിച്ചു. തുടർന്നാണ് 47 ആടുകളെ ക്വാറന്റൈനിലാക്കാൻ തീരുമാനിച്ചത്.ആടുകളുടെ സ്രവം ശേഖരിക്കുന്നതിനിടെ ഗ്രാമവാസികൾ സംഘടിച്ചെത്തിയത് അല്പനേരം സംഘർഷത്തിനിടയാക്കി. ആടുകളെ പിടിച്ചുകൊണ്ടുപോകാനാണ് അധികൃതർ എത്തിയതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം.

ഇവർ ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ട് അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. തുടർന്നാണ് ഗ്രാമവാസികൾ ശാന്തരായത്. ചത്ത ആടുകൾക്ക് കോവിഡ് ഉണ്ടോ എന്ന് വ്യക്തമല്ല. ഇതിനായി അവയുടെ പോസ്റ്റുമോർട്ടം നടത്താനൊരുങ്ങുകയാണ് അധികൃതർ.മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് പകർന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. ആട്ടിടയന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ഗ്രാമത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആടുകളിൽ നിന്ന് ശേഖരിച്ച സ്രവ സാമ്പിളുകൾ ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനെറി ബയോളജിക്കൽസിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.എന്നാൽ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസ് പടരുന്നതായി ഇതുവരെ ഒരു രേഖയുമില്ലെന്ന് ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനെറി ബയോളജിക്കൽസ് ഡയറക്ടർ ഡോ എസ് എം ബൈർഗൗഡ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP