Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്രം ടിക്‌ ടോക്കിനെ നിരോധിച്ചത് മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന്ന് നുസ്രത്ത് ജഹാൻ; നോട്ട് നിരോധന കാലത്തിന് സമാനമായി ജനങ്ങൾ ബുദ്ധിമുട്ടുമെന്നും തൃണമൂൽ കോൺഗ്രസ് എംപി

കേന്ദ്രം ടിക്‌ ടോക്കിനെ നിരോധിച്ചത് മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന്ന് നുസ്രത്ത് ജഹാൻ; നോട്ട് നിരോധന കാലത്തിന് സമാനമായി ജനങ്ങൾ ബുദ്ധിമുട്ടുമെന്നും തൃണമൂൽ കോൺഗ്രസ് എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ടിക് ടോക്‌ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ. ഒരു വിനോദ ആപ്പായ ടിക്‌ ടോക്കിനെ നിരോധിച്ചത് കേന്ദ്രം മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന്ന് നുസ്രത്ത് ജഹാൻ വിമർശിച്ചു. കൊൽക്കത്തയിൽ നടന്ന ഉൾട്ട രഥയാത്ര ആഘോഷത്തിനിടെയാണ് നുസ്രത്ത് ജഹാൻ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്.

ഇത് ആവേശകരമായ തീരുമാനമാണ്. എന്താണ് തന്ത്രപരമായ പദ്ധതി? തൊഴിലില്ലാത്ത ആളുകളുടെ കാര്യമോ? നോട്ട് നിരോധനം പോലെ ആളുകൾ ദുരിതമനുഭവിക്കും. ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പദ്ധതിയെ ചോദ്യം ചെയ്ത ജഹാൻ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിരോധത്തിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാൽ ഈ ചോദ്യങ്ങൾക്ക്ആരാണ് ഉത്തരം നൽകുന്നതെന്നും ചോദിച്ചു. രാജ്യസുരക്ഷയും പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ട് തിങ്കളാഴ്ചയാണ് ടിക് ടോക്‌ ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP