Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാമാരിയുടെ വ്യാപനവേഗം കുറയ്ക്കാനായെന്ന് ഡൽഹി മുഖ്യമന്ത്രി; പ്രവചിച്ചതിനേക്കാൾ കുറവായിരുന്നു യഥാർഥ രോഗികളുടെ എണ്ണമെന്നും കെജ്‍രിവാൾ; രാജ്യതലസ്ഥാനത്തെ കോവിഡ് മരണനിരക്ക് മൂന്ന് ശതമാനത്തിൽ തുടരുകയാണെന്നും വിശദീകരണം

മഹാമാരിയുടെ വ്യാപനവേഗം കുറയ്ക്കാനായെന്ന് ഡൽഹി മുഖ്യമന്ത്രി; പ്രവചിച്ചതിനേക്കാൾ കുറവായിരുന്നു യഥാർഥ രോഗികളുടെ എണ്ണമെന്നും കെജ്‍രിവാൾ; രാജ്യതലസ്ഥാനത്തെ കോവിഡ് മരണനിരക്ക് മൂന്ന് ശതമാനത്തിൽ തുടരുകയാണെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ വ്യാപനവേഗം കുറയ്ക്കാനായെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജൂണിൽ ഉണ്ടാകുമായിരുന്നെന്നു പ്രവചിച്ചതിനേക്കാൾ കുറവായിരുന്നു യഥാർഥ രോഗികളുടെ എണ്ണമെന്നും കെജ്‍രിവാൾ ചൂണ്ടിക്കാട്ടി. കോവിഡ് കേസുകളുടെ എണ്ണത്തിൽ ജൂണിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച വർധനവ് ഉണ്ടായിട്ടില്ല, പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറഞ്ഞുവെന്നും കെജ്‍രിവാൾ പറഞ്ഞു. 87,360 കേസുകളുമായി രാജ്യത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച രണ്ടാമത്തെ സ്ഥലമാണിപ്പോൾ ഡൽഹി.

ജൂണിൽ 60,000 കോവിഡ് കേസുകൾ ഉണ്ടാവുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്, എന്നാൽ 26000 കേസുകൾ മാത്രമാണ് ഉണ്ടായത്. ദിവസം 4000 കേസുകൾ ഉണ്ടാവുമെന്ന് പ്രവചിച്ച സ്ഥാനത്ത് 2500 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 100 സാംപിളുകളിൽ 31 എണ്ണം കോവിഡ് പോസിറ്റീവ് ആവും എന്ന നിലയിലായിരുന്ന കേസുകൾ, എന്നാൽ ഇപ്പോൾ 100-ൽ 13 എന്നതാണ് നിരക്ക്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് നല്ല സൂചകമാണ്. ഡൽഹിയിലെ രോഗമുക്തി നിരക്ക് 60ൽ നിന്നും 66 ശതമാനമായി ഉയർന്നു. 3 ശതമാനമാണ് മരണനിരക്ക് എന്നും കെജ്‍രിവാൾ വ്യക്തമാക്കി.

‘നമ്മൾ പരിശോധനകളുടെ എണ്ണം കൂട്ടി. നല്ല സൂചനയാണ് ഇതുതരുന്നത്. നേരത്തേ 100 പേരുടെ സാംപിൾ പരിശോധിക്കുമ്പോൾ 31 പേർക്കു കോവിഡ് പോസിറ്റീവായിരുന്നു. ഇപ്പോൾ അതു 13 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 60ൽനിന്ന് 66 ശതമാനമായതും ആശ്വാസകരമാണ്. മരണനിരക്ക് 3 ശതമാനത്തിൽ തുടരുകയാണ്. കഴിഞ്ഞയാഴ്ച 16,000 മുതൽ 21,000 വരെ സാംപിളുകളാണു ദിവസവും പരിശോധിച്ചത്’– കെജ്‍രിവാൾ പറഞ്ഞു.

ഡൽഹിയിൽ ഇതുവരെ 87,360 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,270 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2742 ആയി. 24 മണിക്കൂറിനിടെ 62 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജൂൺ അവസാനത്തോടെ ഡൽഹിയിൽ ഒരു ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നു. ജൂലൈയിൽ അഞ്ചര ലക്ഷം കേസുകൾ ഉണ്ടാവുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം അറയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ 500 റെയിൽവേ കോച്ചുകൾ ചികിത്സസൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP