Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുൻഹേരി സോച്ച് റേഡിയോ പ്രചാരണ പരിപാടിയുമായി മുത്തൂറ്റ് ഫിനാൻസ്

സ്വന്തം ലേഖകൻ

കൊച്ചി: സുൻഹേരി സോച്ച് റേഡിയോ പ്രചാരണത്തിന് മുത്തൂറ്റ് ഫിനാൻസിനൊപ്പം കൈകോർത്ത് റെഡ് എഫ് എമ്മം.മുത്തൂറ്റ് ഫിനാൻസ് സുൻഹേരി സോച്ച് പ്രചാരണത്തിലൂടെ സ്വർണാഭരണ വായ്പകളിലൂടെ സ്വപ്നം സാക്ഷാത്കരിച്ച സാധാരണക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിജയകഥകൾ പൊതുജനങ്ങളിൽ എത്തിക്കും സ്വർണാഭരണ വായ്പ എടുക്കുന്നതിനും അതുവഴി തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതാണ് സുൻഹേരി സോച്ച് പ്രചാരണത്തിന്റെ ലക്ഷ്യം.

മുത്തൂറ്റ് ഫിനാൻസിൽ നിന്ന് സ്വർണാഭരണ വായ്പയെടുത്ത് വിജയം കൈവരിച്ച സാധാരണക്കാരുടെ അനുഭവമാണ് പ്രചാരണ പരിപാടികളിൽ ഉൾക്കൊള്ളിക്കുക. മുത്തൂറ്റ് ഫിനാൻസിന് ബ്രാൻഡ് അംബാസഡറായ അമിതാഭ് ബച്ചൻ ആയിരിക്കും വിജയകഥകൾ അവതരിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച് നേട്ടം കൈവരിച്ച ഇത്തരം വ്യക്തികളെ അഭിവാദ്യം ചെയ്ത് റെഡ് എഫ്എം സുൻഹേരി സോച്ച് ഗീതം പുറത്തിറക്കി.

''ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ പ്രചാരണ പരിപാടികൾ ഞങ്ങൾ എപ്പോഴും സംഘടിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ വീടുകളിലായി 26,000 ടൺ സ്വർണമാണ് നിലവിലുള്ളത്. ഇതിൽ രണ്ട് മുതൽ മൂന്ന് ശതമാനം സ്വർണം മാത്രമാണ് വരുമാനം ലഭിക്കുന്നതിനായി ഉപയോഗിക്കുന്നത്. ആളുകൾ വൈകാരിക നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിൽ നിന്ന് അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള വഴിയാണ് ഞങ്ങൾ തുറക്കുന്നത്. ഞങ്ങളുടെ സുൻഹേരി സോച്ച് കാമ്പെയ്ൻ സാധാരണക്കാരെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് പ്രചോദനാത്മകമായ യഥാർത്ഥ കഥകൾ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു''. മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ് പറഞ്ഞു.

''ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന കഥകളുടെ ഒരു പരമ്പരയാണ് സുൻഹേരി സോച്ച്. മുത്തൂറ്റ് ഫിനാൻസിന്റെ ഒരു ചെറിയ സഹായത്തോടെ, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ആളുകളാണിത്. രണ്ടര ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് എല്ലാ ദിവസവും സേവനം നൽകുന്നതിനാൽ, കുറച്ച് വിജയഗാഥകൾ തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല. അമിതാബച്ചന്റെ സമാനതകളില്ലാത്ത ശബ്ദവും അതിശയകരമായ അവതരണവും ഈ കാമ്പെയ്‌നിന് മാന്ത്രിക സ്പർശം നൽകി '. മുത്തൂറ്റ് ഫിനാൻസ് മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജി ജനറൽ മാനേജർ അഭിനവ് അയ്യർ പറഞ്ഞു.

''പ്രചോദനപരമായ വിജയകഥകൾ അവതരിപ്പിക്കുന്നതിനും സ്വർണ്ണ വായ്പകളുമായി ബന്ധപ്പെട്ട നിലവിലുള്ള ആശങ്കകളെല്ലാം പരിഹരിക്കുന്നതിനും ആയി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ധനകാര്യ സേവന ബ്രാൻഡുകളിലൊന്നായ മുത്തൂറ്റ് ഫിനാൻസുമായി സഹകരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മുത്തൂറ്റ് ഫിനാൻസ് ഗോൾഡ് ലോൺ ഉപഭോക്താക്കളുടെ അസാധാരണമായ ചില യഥാർത്ഥ കഥകൾ പങ്കിടുന്നതിൽ ഞങ്ങൾ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചു''. റെഡ് എഫ് എം ആൻഡ് മാജിക് എഫ്എം ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഡയറക്ടറുമായ നിഷാ നാരായണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP