Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എസ്എൽസി വിജയ ശതമാനത്തിൽ സർവകാല റെക്കോഡ് രേഖപ്പെടുത്തുമ്പോഴും മികവിന്റെ കാര്യത്തിൽ സർക്കാർ സ്കൂളുകൾ പിന്നിൽ; മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയത് 54 ശതമാനം സർക്കാർ സ്കൂളുകളിൽ മാത്രം; 88.98 ശതമാനം സ്കൂളുകളും നൂറുമേനി കൊയ്ത് അൺ എയ്ഡഡ് മേഖല മുന്നിൽ

എസ്എസ്എൽസി വിജയ ശതമാനത്തിൽ സർവകാല റെക്കോഡ് രേഖപ്പെടുത്തുമ്പോഴും മികവിന്റെ കാര്യത്തിൽ സർക്കാർ സ്കൂളുകൾ പിന്നിൽ; മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയത് 54 ശതമാനം സർക്കാർ സ്കൂളുകളിൽ മാത്രം; 88.98 ശതമാനം സ്കൂളുകളും നൂറുമേനി കൊയ്ത് അൺ എയ്ഡഡ് മേഖല മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയ ശതമാനത്തിൽ സർവകാല റെക്കോഡ് രേഖപ്പെടുത്തുമ്പോഴും മികവിന്റെ കാര്യത്തിൽ സർക്കാർ സ്കൂളുകൾ പിന്നിൽ. മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയവരുടെ പട്ടികയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ ഏറ്റവും പിന്നിലാണ്. 54 ശതമാനം സർക്കാർ സ്കൂളുകൾക്ക് മാത്രമാണ് നൂറ് ശതമാനം വിജയം നേടാനായത്.1169 സർക്കാർ ഹൈസ്കൂളുകളിൽ 637 സ്കൂളുകളിൽ മാത്രമാണ് മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർ​ഹരായത്.

എയ്ഡഡ് മേഖലയിലാവട്ടെ, 55. 78 ശതമാനം സ്കൂളുകൾ നൂറുമേനി കൊയ്തു. സംസ്ഥാനത്തെ ആകെയുള്ള 1427 എയ്ഡഡ് ഹൈസ്കൂളുകളിൽ 796 സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഉപരി പഠനത്തിന് അർഹരായി. അതേ സമയം, നൂറുമേനി കൊയ്ത സ്കൂളുകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ അം​ഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ വളരെ മുന്നിലെത്തി. 88.98 ശതമാനം സ്കൂളുകളിലും മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർ​ഹരായി. സംസ്ഥാനത്തെ 454 അൺ എയ്ഡഡ് സ്കൂളുകളിൽ 404 സ്കൂളുകളും ഇത്തവണ നൂറുമേനി കൊയ്തു.

1837 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളാണ് ഇക്കുറി സമ്പൂർണ വിജയം നേടിയത്. 98.82 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.71% വിജയം കൂടുതലാണ്. 41,906 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 37,334 പേർക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വർഷം 4572 പേർക്ക് കൂടുതലായി എ പ്ലസ് ലഭിച്ചു. റഗുലർ വിഭാഗത്തിൽ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,17,101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1770പേരിൽ 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 76.61. ഉയർന്ന വിജയശതമാനം നേടിയ റവന്യൂ ജില്ല പത്തനം തിട്ട – 99.71. കുറവ് വയനാട് – 95.04 ശതമാനം. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് – 100 ശതമാനം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 95.04 ശതമാനം. കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച ജില്ല മലപ്പുറം. 2736 പേർക്ക് എ പ്ലസ് ലഭിച്ചു.

എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനായി വിദ്യാർത്ഥികൾക്ക് നാളെ മുതൽ അപേക്ഷ നൽകി തുടങ്ങാം. ഇതിന് പുറമെ സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി, എന്നിവയ്ക്കുള്ള അപേക്ഷയും സ്വീകരിക്കും. ജൂലൈ എഴ് വൈകുന്നേരം അഞ്ച് വരെ അപേക്ഷകൾ നൽകാം.പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപ ഫീസായി അടയ്ക്കണം. സൂക്ഷ്മപരിശോധനയ്ക്ക് 50 രൂപയും ഫോട്ടോകോപ്പിക്ക് 200 രൂപയുമാണ് ഫീസ്. പുനർമൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം ജൂലൈ 22നകം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോക്കോപ്പി ജൂലൈ 30നകം നൽകും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ച ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് സെ പരീക്ഷയോടൊപ്പം റെഗുലറായി തന്നെ എഴുതാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP