Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇ-ബസിലേക്ക് മാറിയാൽ കിലോമീറ്ററിന് നഷ്ടം 26 രൂപ വരെ; 3000 ബസുകൾ വാങ്ങുമ്പോൾ നഷ്ടം നികത്താൻ സർക്കാർ നൽകേണ്ടി വരിക 540 കോടി രൂപ

ഇ-ബസിലേക്ക് മാറിയാൽ കിലോമീറ്ററിന് നഷ്ടം 26 രൂപ വരെ; 3000 ബസുകൾ വാങ്ങുമ്പോൾ നഷ്ടം നികത്താൻ സർക്കാർ നൽകേണ്ടി വരിക 540 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ ബസ് വാങ്ങിയാൽ‌ കെഎസ്ആർടിസിക്ക് സർക്കാർ അധികമായി നൽകേണ്ടി വരിക 540 കോടി രൂപ. ഇ–ബസ് ഓടിച്ചാൽ കോർപ്പറേഷന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഈ തുക. ഇ-ബസിലേക്ക് മാറുന്നതോടെ കിലോമീറ്ററിന് 24 മുതൽ 26 രൂപ വരെ നഷ്ടം ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി കണക്ക് കൂട്ടുന്നത്. അതുകൊണ്ട് തന്നെ സ്വിസ് കമ്പനിയും കേരള ഓട്ടമൊബീൽസു(കെഎഎൽ)മായി ചേർന്ന് ഇ–ബസ് നിർമ്മിച്ച് അതിൽ 3000 എണ്ണം കെഎസ്ആർടിസി വാങ്ങേണ്ടി വരികയാണെങ്കിൽ വർഷം 540 കോടി രൂപ സർക്കാർ അങ്ങോട്ടു നൽകേണ്ടിവരും.

ഇപ്പോൾ കെഎസ്ആർടിസിക്കു ബജറ്റിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്നത് 1000 കോടി രൂപയാണ്. അതിനു പുറമേ 540 കോടി കൂടി തരുമെന്ന ഉറപ്പു ലഭിച്ചാൽ ഇ–ബസ് വാങ്ങാമെന്നാണു കെഎസ്ആർടിസി ഈ ആലോചനയുടെ തുടക്കത്തിൽ തന്നെ അറിയിച്ചത്. ഇ–ബസ് ഓടിച്ചാൽ കിലോമീറ്ററിന് 24 മുതൽ 26 രൂപ വരെ നഷ്ടമുണ്ടാകാം. എങ്കിലും കേരളത്തിൽ ഇത്തരമൊരു ബസ് നിർമ്മാണ വ്യവസായം വന്നാൽ അതുമായി സഹകരിക്കാൻ തയാറാണ്. പക്ഷേ നഷ്ടം സർക്കാർ നികത്തണം–ഇതായിരുന്നു കെഎസ്ആർടിസിയുടെ വാദം.

അതേസമയം, 2019 ജൂണിൽ തന്നെ സ്വിസ് ആസ്ഥാനമായ ഇ–ബസ് കിറ്റ് മാനുഫാക്ചർ ഹെസ് ആൻഡ് കെയ്റ്റനോ കമ്പനി സംസ്ഥാന സർക്കാരിന്റെ കേരള ഓട്ടമൊബീൽസു(കെഎഎൽ)മായി ചേർന്ന് ഇ–ബസ് നിർമ്മാണത്തിനു സംയുക്ത കമ്പനി രൂപീകരിച്ചു. 51% ഓഹരി സ്വിസ് കമ്പനിക്കും ബാക്കി കെഎഎല്ലിനുമായിരുന്നു. ഇതു കെഎഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ച ശേഷം സർക്കാരിനെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP