Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ താണ്ഡവമാടിത്തിമിർത്ത യൂറോപ്പിലേത് അടക്കമുള്ള രാജ്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും അമേരിക്കയിൽ മാത്രം കൊറോണ ഇരട്ടിക്കുന്നു; ദിവസവും 40,000 പുതിയ രോഗികൾ എന്ന സംഖ്യ ഒരു ലക്ഷമായി ഉയരും; പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യൽ ഡിസ്റ്റൻസിങ് ബഹിഷ്‌കരണ അമേരിക്കയെ കുട്ടിച്ചോറാക്കുന്നത് ഇങ്ങനെ

കൊറോണ താണ്ഡവമാടിത്തിമിർത്ത യൂറോപ്പിലേത് അടക്കമുള്ള രാജ്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും അമേരിക്കയിൽ മാത്രം കൊറോണ ഇരട്ടിക്കുന്നു; ദിവസവും 40,000 പുതിയ രോഗികൾ എന്ന സംഖ്യ ഒരു ലക്ഷമായി ഉയരും; പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യൽ ഡിസ്റ്റൻസിങ് ബഹിഷ്‌കരണ അമേരിക്കയെ കുട്ടിച്ചോറാക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ രണ്ടാം വരവിന്റെ സൂചനകൾ ഉണ്ടെങ്കിലും ആദ്യ വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ എല്ലാം മാറി ചൈന പൂർവ്വസ്ഥിതിയിൽ എത്തിക്കഴിഞ്ഞു. അതുപോലെയാണ് കൊറോണ ഏറെ കഷ്ടപ്പെടുത്തിയ ഇറാനിലേയും സ്ഥിതി. സവധാനത്തിലാണെങ്കിലും പഴയ രീതിയിലേക്ക് തിരിച്ചുപോവുകയാണ് ഈ രാജ്യവും. യൂറോപ്പിൽ കൊറോണ ഏറെ നഷ്ടം വിതച്ച ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല.

അങ്ങനെ ലോകം മുഴുവനും കൊറോണയിൽ നിന്നും സാവധാനം മുക്തി നേടിക്കൊണ്ടിരിക്കേ അമേരിക്കയിൽ മാത്രം രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചു വരികയാണ്. പ്രതിദിനം ഏകദേശം 40,000 പേർക്കാണ് ഇപ്പോൾ പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നത്. പെരുമാറ്റത്തിലും ജീവിത രീതിയിലും ഉടനടി മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഇത്1 ലക്ഷം വരെയായി ഉയർന്നേക്കാം എന്ന് പ്രശസ്ത പകർച്ചവ്യാധി വിദഗ്ദനായ ഡോ. ആന്റണി ഫോസി മുന്നറിയിപ്പ് നൽകുകയാണ്.

രാജ്യത്തിന്റെ ദക്ഷിണ പശ്ചിമ ഭാഗങ്ങളിൽ ഉണ്ടായ പുതിയ രോഗവ്യാപനത്തോടെ കൊറോണ കേസുകളുടെ എണ്ണത്തിൽ46 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 31 സംസ്ഥാനങ്ങളിൽ വർദ്ധിച്ച തോതിലുള്ള രോഗ്യവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. അരിസോണയാണ് പുതിയ ഹോട്ട്സ്പോട്ടായി വളർന്ന് വരുന്നത്. ജൂൺ 28 ന് അവസാനിച്ച ആഴ്‌ച്ചയിൽ അതിന്റെ തൊട്ട് മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 46% ആണ് പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ നാല് ആഴ്‌ച്ചകളായി പ്രതിവാര രോഗബാധിതരുടെ കണക്കിൽ വർദ്ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. 2.58 ദശലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയിൽ ഇതു വരെ ഒന്നേകാൽ ലക്ഷത്തിലധികം പേർ മരണമടഞ്ഞു കഴിഞ്ഞു. ഇപ്പോൾ പ്രതിദിനം 40,000 പുതിയ രോഗികൾ ഉള്ളത് ഉടൻ തന്നെ പ്രതിദിനം 1 ലക്ഷം രോഗികൾ എന്നനിലയിലേക്കെത്തുമെന്നാണ് ഡോ. ഫോസി മുന്നറിയിപ്പ് നൽകിയത്. ഒരു സെനറ്റ് കമ്മിറ്റിക്ക് മുന്നിലാണ് ഫോസി ഈ പ്രസ്താവന നടത്തിയത്. എന്നാൽ, കോവിഡ് ബാധയാൽ മൊത്തം എത്രപേർ മരിക്കുമെന്ന കാര്യം പ്രവചിക്കാൻ അദ്ദേഹം തയ്യാറായില്ല.

സാമൂഹിക അകലം പാലിക്കുന്നില്ല എന്നതണ് രോഗവ്യാപനം വർദ്ധിക്കുന്നതിന് പ്രധാനകാരണമായി ഫോസി ചൂണ്ടിക്കാണിക്കുന്നത്. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാത്തതും ഒരു കാരണമാണ്. ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ പ്രസിഡണ്ട് പോലും കൊറോണാ നിയന്ത്രണങ്ങൾക്ക് പുല്ലുവില കല്പിക്കുമ്പോൾ സാധാരണ ജനങ്ങളെ കുറിച്ച് എന്തു പറയാനാണ് എന്നാണ് പലരും ചോദിക്കുന്നത്. ധാരാളം ആരാധകരുള്ള ട്രംപിന്റെ മാർഗ്ഗം അവരും പിന്തുടരും. അതുകൊണ്ട് തന്നെയാണ് റിപ്പബ്ലിക്കൻ സെനറ്റർ ലാമാർ അലക്സാണ്ടർ കഴിഞ്ഞ ദിവസം ട്രംപിനോട് മാസ്‌ക് ധരിക്കാൻ അഭ്യർത്ഥിച്ചത്.

യുവാക്കൾ സാമൂഹിക അകലം പാലിക്കതെയും മാസ്‌കുകൾ ധരിക്കാതെയും സാമൂഹിക കൂട്ടായ്മകളിൽ പങ്കെടുക്കുന്നത് വഴി അവരുടെ വീടുകളിലെ പ്രായമായവർക്ക് രോഗബാധയുണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ മാസ്‌കുകൾ സർക്കാർ സൗജന്യമായി നൽകുകയും അത് ധരിക്കുന്നത് നിർബന്ധമാക്കുകയും വേണമെന്നും ഡോ. ഫൗസി ആവശ്യപ്പെടുന്നു. രോഗവ്യാപനം വർദ്ധിച്ചതോടെ പല സംസ്ഥാനങ്ങളിലേയും ലോക്ക്ഡൗൺ ഇളവുകൾ റദ്ദാക്കിയിട്ടുണ്ട്. പൗരന്മാർ പുറത്തിറങ്ങുമ്പോൾ  നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP