Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐയിയുവിൽ രോ​ഗവുമായി മല്ലടിച്ച് ദേവുചന്ദന; ചികിത്സക്കായി വേണ്ടിവരുന്ന ലക്ഷങ്ങളുടെ കണക്കുകൾക്ക് മുന്നിൽ പകച്ച് നിന്ന പിതാവ് ജീവനൊടുക്കി; ചന്ദ്രബാബുവിനെ കണ്ടെത്തിയത് എസ്എടി ആശുപത്രിക്ക് പിന്നിൽ തൂങ്ങിമരിച്ച നിലയിൽ

ഐയിയുവിൽ രോ​ഗവുമായി മല്ലടിച്ച് ദേവുചന്ദന; ചികിത്സക്കായി വേണ്ടിവരുന്ന ലക്ഷങ്ങളുടെ കണക്കുകൾക്ക് മുന്നിൽ പകച്ച് നിന്ന പിതാവ് ജീവനൊടുക്കി; ചന്ദ്രബാബുവിനെ കണ്ടെത്തിയത് എസ്എടി ആശുപത്രിക്ക് പിന്നിൽ തൂങ്ങിമരിച്ച നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ദേവുചന്ദനയുടെ അച്ഛൻ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കര വീട്ടിൽ ബി ചന്ദ്രബാബുവിനെ തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതര രോഗം ബാധിച്ച് എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് ദേവുചന്ദന.

ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളിൽ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഐസിയുവിലാണ് ദേവുചന്ദന.

നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് ഈ ഒൻപതുകാരി. ചെണ്ടമേളത്തിനൊപ്പമുള്ള ചുവടുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ 2019 മേയിൽ ഒരു ചാനലിലെ കോമഡി പരിപാടിയിൽ ദേവുവിന് പങ്കെടുക്കാൻ അവസരം ലഭിച്ചു. ഈ സന്തോഷം തീരുംമുൻപേയാണ് രോഗം ദേവുവിനെ കീഴ്‌പ്പെടുത്തിയത്.ആഴ്ചകൾക്ക് മുൻപാണ് സ്ഥിതി ഗുരുതരമായത്. അടൂർ ജനറൽ ആശുപത്രിയിൽനിന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സാച്ചെലവ് താങ്ങാൻ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് സാധിക്കുന്നില്ല. ഏതാനും ദിവസത്തിനിടയിൽ മരുന്നിന് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചാണ് തുക നൽകിയത്. ഇപ്പോൾ കുട്ടിയുടെ ചികിത്സാ ചെലവിന് സുമനസ്സുകളുടെ സഹായം തേടി കനറ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP