Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോമഡി താരമായിരുന്നപ്പോൾ പല മുൻനിര നായികമാരും നായികമാരാകാൻ തയ്യാറായില്ല; ദേശീയ പുരസ്‌ക്കാരം എത്തിച്ചത് പേരറിയാത്തവരിലെ പ്രകടനമെങ്കിലും ആരാധകരെ കരയിച്ചത് ആക്ഷൻ ഹീറോ ബിജുവിലെ ഉജ്ജ്വല പ്രകടനം; വികൃതിയിലും ആൻഡ്രോയിഡ് കുഞ്ഞപ്പനിലും ജീവൻകൊടുത്തുള്ള അഭിനയ മികവ്; വെഞ്ഞാറംമൂട് ഭാഷയിൽ മലയാള സിനിമ കീഴടക്കിയ സുരാജ് ഇപ്പോഴും പറയുന്നത് കോമഡി എന്റെ ജീവ വായുവെന്നും അതു വിട്ടുകളയില്ലെന്നും

കോമഡി താരമായിരുന്നപ്പോൾ പല മുൻനിര നായികമാരും നായികമാരാകാൻ തയ്യാറായില്ല; ദേശീയ പുരസ്‌ക്കാരം എത്തിച്ചത് പേരറിയാത്തവരിലെ പ്രകടനമെങ്കിലും ആരാധകരെ കരയിച്ചത് ആക്ഷൻ ഹീറോ ബിജുവിലെ ഉജ്ജ്വല പ്രകടനം; വികൃതിയിലും ആൻഡ്രോയിഡ് കുഞ്ഞപ്പനിലും ജീവൻകൊടുത്തുള്ള അഭിനയ മികവ്; വെഞ്ഞാറംമൂട് ഭാഷയിൽ മലയാള സിനിമ കീഴടക്കിയ സുരാജ് ഇപ്പോഴും പറയുന്നത് കോമഡി എന്റെ ജീവ വായുവെന്നും അതു വിട്ടുകളയില്ലെന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിൽ 2019ൽ തിളങ്ങി നിന്ന താരം ആരെന്ന് ചോദിച്ചാൽ അതിന് ഉത്തരം സുരാജ് വെഞ്ഞാറംമൂടെന്നാണ്. കോമഡി താരമായി എത്തി ഇഇന്ന് അഭിനയപ്രതിഭ തെളിയിച്ച നടനാണ് സുരാജ്. ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. തീയറ്ററുകളിൽ ചിരിമഴ പെയ്യിച്ച സുരാജ് ഇന്ന് പ്രേക്ഷകരുടെ കണ്ണു നനയിക്കുന്ന അഭിനയം കാഴ്‌ച്ചവെക്കുന്ന പ്രതിഭയാണ്. ദശമൂലം ദാമുവിന്റെ റോളിൽ ഏവരെയും ചിരിപ്പിക്കുന്ന സുരാജ് അതേസമയം വികൃതിയിലും ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെയും ആളുകളെ കരയിപ്പിച്ചു. ഡ്രൈവിങ് ലൈസൻസിലെ മോട്ടോർ വഹിക്കിൾ ഇൻസ്പെക്ടർ കുരുവിള വരെ എത്തി നിൽക്കുന്നു സുരാജിന്റെ അഭിനയ വൈവിധ്യം വ്യക്തമാക്കുന്ന സാന്നിധ്യം.

2004 ൽ രാജമാണിക്യത്തിന്റെ സെറ്റിലെത്തി മമ്മൂട്ടിയെ സഹായിച്ച വെഞ്ഞാറംമൂടുകാരനല്ല അദ്ദേഹം ഇന്ന്. തിരുവനന്തപുരം ഭാഷ കൊണ്ട് മാത്രം അഭിനയിക്കുന്നവനാ. രണ്ടു പടം, അതിനപ്പുറം പോകില്ലെന്ന് എഴുതി തള്ളിയവർക്കിടയിൽ നിന്നാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം സുരാജ് വെട്ടിപ്പിടിച്ചത്. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയിലെ ഗിരി എന്ന വേഷമാണ് ആദ്യഘട്ടത്തിൽ സുരാജിന് ബ്രേക്കായത്. പിന്നീട് മുൻനിര ചിത്രങ്ങളിലെ ഹാസ്യരസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത രസക്കൂട്ടായി സുരാജ് മാറി. ഈ സമയത്ത് സുരാജിനെ നായകനാക്കി സിനിമകൾ ഇറങ്ങി. എന്നാൽ ആദ്യകാലത്ത് മുൻനിരനായികമാർ സുരാജിന്റെ നായികയാവാനില്ലെന്ന് നിലപാടെടുത്തു. അത് പിന്നീട് സുരാജ് തന്നെ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

പലമുൻനിര നായികമാരും ആദ്യകാലങ്ങളിൽ എന്റെ നായിക ആകാൻ തയ്യാറായില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന സിനിമയിലൂടെ സുരാജ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോൾ സിനിമ ലോകവും പ്രേക്ഷകരും അത്ഭുതത്തോടെയാണ് കണ്ടുനിന്നത്. 2016 ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ പുറത്തുവന്നതോടെയാണ് പ്രേക്ഷകരുടെ അവാർഡ് സുരാജ് ഏറ്റുവാങ്ങുന്നത്. ആക്ഷൻ ഹീറോ ബിജുവിൽ സുരാജിന്റെ വിതുമ്പൽ മാത്രം മതി സുരാജിലെ അഭിനേതാവിനെ അടയാളപ്പെടുത്താൻ. ഈ രംഗം കണ്ടു കണ്ണുനിറയാത്തവർ കുറവായിരുന്നു.

ആക്ഷൻ ഹീറോ ബിജുവിലെ സുരാജ് പ്രേക്ഷകൻ അതുവരെ കണ്ട സുരാജ് വെഞ്ഞാറമൂടായിരുന്നില്ല. തന്നിലെ അഭിനയത്തിന്റെ ഉൾക്കാമ്പ് ഒരൊറ്റ കഥാപാത്രത്തിലൂടെ സുരാജ് വലിച്ചുപുറത്തേക്കിട്ടു. പിന്നാലെ കാത്തിരുന്ന വേഷങ്ങൾ തന്നിലേക്ക് വന്നപ്പോൾ തന്നെ തന്നെ കൊടുത്ത് അവയെയെല്ലാം സുരാജ് അവിസ്മരണീയമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയിലെ പ്രകാശൻ സുരാജിന്റെ കരിയറിലെ മിന്നുന്ന ഏടായിരുന്നു. കുട്ടപ്പൻ പിള്ളയുടെ ശിവരാത്രി, തീവണ്ടി, നീരാളി, മിഖായേൽ, യമണ്ടൻ പ്രേമകഥ കഥ മികച്ച വേഷങ്ങളിൽ സുരാജ് വീണ്ടും വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഫൈനൽസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ് എന്നീ നാലു സിനിമകളും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സുരാജ് വെഞ്ഞാറംമുടിനായി.

ഫൈനൽസിൽ ഇടുക്കിക്കാരനായ കായികാധ്യാപൻ വർഗീസ് മാസ്റ്ററായി സുരാജ് ഹൃദയം തൊട്ടു. പിന്നാലെ ഇടുക്കിയുടെ മലയിറങ്ങി കൊച്ചിയിലെത്തിയപ്പോൾ സൂപ്പർതാര ആരാധകനായ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ കുരുവിളയായി ഡ്രൈവിങ് ലൈസൻസിൽ തിളങ്ങി. അതേ നഗരത്തിൽ തന്നെയായിരുന്നു വികൃതിയിലെ ഭിന്നശേഷിക്കാരനായ എൽദോയായും സുരാജ് ജീവിച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ പയ്യന്നൂരുകാരൻ ഭാസ്‌കര പൊതുവാളായി വാർധക്യത്തിന്റെ തീരത്ത് സുരാജ് തലയുയർത്തി നിന്നപ്പോൾ അത് വിസ്മയിപ്പിക്കുന്ന പ്രകടനമായി. ഭാസ്‌കര പൊതുവാളിന്റെ പിടിവാശികളും മകനോടുള്ള സ്നേഹവും വാർധക്യത്തിലെ ഒറ്റപ്പെടലുമെല്ലാം കൈയടക്കത്തോടെ സുരാജ് അവതരിപ്പിച്ചു. ഇന്നും അഭിനയത്തിന്റെ നിറുകയിൽ നിൽക്കുന്ന സുരാജ് പറയുന്നത് താൻ ഇപ്പോഴും കോമഡി ചെയ്യുമെന്ന് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP