Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റംബൂട്ടാന് ആവശ്യക്കാരേറുന്നു; ആഭ്യന്തര വിപണിയിൽ വില 250 കടന്നു

റംബൂട്ടാന് ആവശ്യക്കാരേറുന്നു; ആഭ്യന്തര വിപണിയിൽ വില 250 കടന്നു

സ്വന്തം ലേഖകൻ

കൊച്ചി: റംബൂട്ടാന് ആഭ്യന്തര വിപണിയിൽ ആവശ്യക്കാരേറുന്നു. 180 മുതൽ 250 രൂപ വരെയാണ് റംബൂട്ടാന് വില. കൊറോണ വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാർ എടുക്കാതിരുന്ന റംബൂട്ടാൻ പഴത്തിന് ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചതോടെ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. സാധാരാണ തമിഴ്‌നാട്ടിലെ മൊത്ത വ്യാപാരികളാണ് പഴവർഗങ്ങൾ ശേഖരിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഈ വർഷം വ്യാപാരികൾ എത്തില്ലായെന്ന് അറിയിച്ചിരുന്നു. ഇതോടെ പഴങ്ങൾ മരത്തിൽ കിടന്ന് നശിച്ചുപോകുമെന്ന ആശങ്കയിലായിരുന്നു കർഷകർ.

ഒരു മരത്തിൽനിന്ന് കുറഞ്ഞത് 30,000 രൂപയുടെ ഫലം ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കേരളത്തിൽ കോതമംഗലം, തൊടുപുഴ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായി റംബൂട്ടാൻ കൃഷി ചെയ്തത്. മഴയെത്തിയെങ്കിലും വഴിയോര വിപണിയിലും റംബൂട്ടാൻ വില്പന നടക്കുന്നുണ്ട്. ഇവിടെ കിലോയ്ക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് പൊതുവിൽ ഈടാക്കുന്നത്. ഒരു മരം മുഴുവനായി അടങ്കലെടുത്തുള്ള വില്പനയാണ് പൊതുവെ നടക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉത്പാദനം കുറവാണ്, മാത്രമല്ല, കർഷകർക്ക് 115 രൂപയാണ് ലഭിക്കുന്നത്.

റംബൂട്ടാൻ പഴം അന്വേഷിച്ച് വ്യാപാരികളുടെ വിളികൾ വരുന്നുണ്ടെന്നും ഉടമ്പന്നൂരിലെ കർഷകനായ ബിജു പറഞ്ഞു. ഇത്തവണ മരങ്ങൾ ചിലതിൽ ഫംഗസ് ബാധയുണ്ടായതിനാൽ പഴങ്ങൾ ചെറുതിലേതന്നെ കൊഴിഞ്ഞുപോയിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തിയതിനു ശേഷമാണ് വ്യാപാരികൾ പഴങ്ങൾ ശേഖരിക്കുന്നത്. കേരളത്തിൽ മറ്റു പഴവർഗങ്ങൾ കുറവായ ജൂൺ തുടങ്ങി ഓഗസ്റ്റ് വരെയാണ് ഇവയുടെ സീസൺ എന്നതിനാലാവാം റംബൂട്ടാൻ വിപണിയിൽ ഇടം നേടുന്നതെന്നും ബിജു പറഞ്ഞു.

കോവിഡ്കാലം തുടങ്ങിയപ്പോൾ പാഷൻ ഫ്രൂട്ട്, സ്ട്രോബറി, ചെറി തുടങ്ങിയ പഴങ്ങൾ വിൽക്കാൻ കഴിയാതെ നശിച്ചുപോയിരുന്നു. എന്നാൽ, സംസ്ഥാനത്തിനുള്ളിലെ തന്നെ വ്യാപാരികൾ റംബൂട്ടാൻ അന്വേഷിച്ച് എത്തിയതോടെയാണ് റംബൂട്ടാന്റെ ഡിമാൻഡ് കൂടിയത്. മലയോര മേഖലകളിൽ വളരുന്ന റംബൂട്ടാനാണ് ആഭ്യന്തര വിപണിയിൽ ഡിമാൻഡ് ഏറെയുള്ളത്. സമുദ്രനിരപ്പിൽനിന്ന് 2000 അടി ഉയരത്തിൽ വളരുന്ന റംബൂട്ടാന് നിറവും മധുരവും കൂടുതലാണെന്ന് കർഷകർ അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP