Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെഹ്‌റാനിലെ ആശുപത്രിയിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 19 പേർ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു; ആശുപത്രി കെട്ടിടത്തിലെ മൂന്ന് ഓക്‌സിജൻ സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പലരും ഓപ്പറേഷൻ കഴിഞ്ഞു കിടന്ന രോഗികൾ

ടെഹ്‌റാനിലെ ആശുപത്രിയിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 19 പേർ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു; ആശുപത്രി കെട്ടിടത്തിലെ മൂന്ന് ഓക്‌സിജൻ സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പലരും ഓപ്പറേഷൻ കഴിഞ്ഞു കിടന്ന രോഗികൾ

സ്വന്തം ലേഖകൻ

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ആശുപത്രിയിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 19 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഓക്‌സിജൻ സിലണ്ടറിൽ നിന്നും ഗസ്സ് ലീക്ക് ചെയ്തതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ആദ്യം 13 പേർ മരിച്ചെന്ന വാർത്തയാണ് പുറത്ത് വന്നത്. എന്നാൽ പിന്നീട് മരണ സംഖ്യ ഉയരുകയും 19ൽ എത്തുകയും ആയിരുന്നു. 15 സ്ത്രീകളും നാല്പുരുഷന്മാരുമാണ് മരിച്ചത്.

ടെഹ്‌റാനിലെ സിൻ അറ്റ് ഹർ ഹെൽത്ത് സെന്ററിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ടെഹ്‌റാനിലെ ഡെപ്യൂട്ടി ഗവർണർ ഹമിദ് റെസാ വ്യക്തമാക്കി. ക്ലിനിക്കിന്റെ ഓപ്പറേറ്റിങ് റൂമിലുണ്ടായിരുന്ന മൂന്ന് ഓക്‌സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. 19 പേർ മരിച്ചതിന് പുറമേ ആറ് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുക ആയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 20ഓളം പേരെ തീ പിടിച്ച കെട്ടിടത്തിൽ നിന്നും അഗ്നി സുരക്ഷാ സേന രക്ഷപ്പെടുത്തി.

ക്ലിനിക്കിന്റെ ബേസ്‌മെന്റിൽ ഉണ്ടായിരുന്ന ഓക്‌സിജൻ സിലണ്ടറുകൾക്കാണ് തീപിടിച്ചതെന്ന് ടെഹ്‌റാൻ ഫയർ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മുകളിലത്തെ നിലയിലുണ്ടായിരുന്ന ചിലരും തീപ്പൊള്ളലേറ്റ് മരിച്ചു. ഓപ്പറേഷൻ കഴിഞ്ഞു കിടന്നവരും മറ്റുമാണ് മുകളിലത്തെ നിലയിൽ അഗ്നിക്കിരയായത്. തീയും പുകയുമാണ് മരണ കാരണം. പിന്നീട് അടുത്തുള്ള രണ്ട് വീടുകളിലേക്കും തീ പടർന്നു. മരണ നിരക്ക് ഇനിയും ഉയർന്നേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP