Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ്; മൃതദേഹ പരിശോധന നടത്തിയ വെള്ളയിൽ സിഐ അടക്കമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ; പരിശോധനയ്ക്ക് സഹായിച്ച നാട്ടുകാരും ബന്ധുക്കളും നിരീക്ഷണത്തിൽ; കോഴിക്കോട്ടും കോവിഡ് സമൂഹവ്യാപന ഭീതി

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ്; മൃതദേഹ പരിശോധന നടത്തിയ വെള്ളയിൽ സിഐ അടക്കമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ; പരിശോധനയ്ക്ക് സഹായിച്ച നാട്ടുകാരും ബന്ധുക്കളും നിരീക്ഷണത്തിൽ; കോഴിക്കോട്ടും കോവിഡ് സമൂഹവ്യാപന ഭീതി

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് വെള്ളയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ വെള്ളയിൽ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ടാമത്തെ കോവിസ് പരിശോധനാ ഫലവും പോസിറ്റീവ്. കുന്നുമ്മൽ നാലുകുടിപറമ്പിൽ കൃഷ്ണന് (70) ആണ് കൊറോണ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്രവ പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സ്രവ പരിശോധനാഫലം ലഭിക്കാത്തതിനാൽ ഇതുവരെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തിരുന്നില്ല.

കൃഷ്ണന് വൈറസ് ബാധിച്ചത് എവിടെനിന്ന് വ്യക്തമല്ല. കൊറോണ സാമൂഹ്യവ്യാപനമായെന്നതിന്റെ തെളിവാണ് ആത്മഹത്യ ചെയ്തയാളുടെ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.മൃതദേഹ പരിശോധന നടത്തിയ വെള്ളയിൽ സിഐ അടക്കമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥർ, പരിശോധനയ്ക്ക് സഹായിച്ച നാട്ടുകാർ, കൃഷ്ണന്റെ ബന്ധുക്കൾ എന്നിവരോട് മുൻകരുതലായി നിരീക്ഷണത്തിലാകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. വളരെ അടുത്തടുത്ത് വീടുകൾ ഉള്ളതിനാൽ പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കൃഷ്ണനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കോർപ്പറേഷൻ താൽക്കാലിക ജീവനക്കാരിയായ ഭാര്യ മല്ലിക ജോലി കഴിഞ്ഞ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടത്. പതിനൊന്ന് മണിക്ക് പൊലീസ് എത്തിയെങ്കിലും രണ്ടര മണിയോടെയാണ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്തത്. മരിച്ച കൃഷ്ണന്റെ വീട്ടിൽ ഇതിനിടെ നാട്ടുകാരും ബന്ധുക്കളുമായ നിരവധി പേർ വന്നിരുന്നു.

മൃതദേഹ പരിശോധന നടത്തിയ രണ്ട് പൊലീസുകാരൊഴിച്ച് സിഐ അടക്കമുള്ളവർക്ക് പിപിഇ കിറ്റിന്റെ സംരക്ഷണവും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേർക്ക് വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളയിൽ പ്രദേശം നിയന്ത്രിത മേഖലയാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ പറഞ്ഞു. ഇന്നലെ വൈകീട്ട് രോഗം സ്ഥിരീകരിച്ചെങ്കിലും സർക്കാറിന്റെ വാർത്താകുറിപ്പിൽ ആത്മഹത്യ ചെയ്ത ആൾക്ക് രോഗം സ്ഥിരീകരിച്ചത് ഉൾപ്പെട്ടിരുന്നില്ല. പരിശോധനാ ഫലം ലഭിക്കാൻ വൈകിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP