Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യപിക്കുന്നതിനിടയിൽ ഗ്ലാസ്സിലൊഴിച്ച് നൽകി കുടിപ്പിച്ച് ആസ്വദിക്കും; തരം കിട്ടിയപ്പോൾ രഹസ്യ ഭാഗങ്ങളിൽ വിരൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനവും; ബക്കറ്റിലെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടക്കാതിരുന്നത് പിതാവ് കണ്ടതിനാൽ; ആലുവയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച 21 കാരിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്; പിന്നിൽ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇടപെടലെന്ന് മാതാപിതാക്കൾ; എടത്തല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

മദ്യപിക്കുന്നതിനിടയിൽ ഗ്ലാസ്സിലൊഴിച്ച് നൽകി കുടിപ്പിച്ച് ആസ്വദിക്കും; തരം കിട്ടിയപ്പോൾ രഹസ്യ ഭാഗങ്ങളിൽ വിരൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനവും; ബക്കറ്റിലെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടക്കാതിരുന്നത് പിതാവ് കണ്ടതിനാൽ; ആലുവയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച 21 കാരിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്; പിന്നിൽ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇടപെടലെന്ന് മാതാപിതാക്കൾ; എടത്തല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

ആർ പീയൂഷ്


കൊച്ചി: ആറു വയസ്സുകാരിക്ക് മദ്യം നൽകുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയും ബക്കറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതുമായ സംഭവത്തിൽ 21 കാരിയെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. എറണാകുളം റൂറൽ എടത്തല പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ് പെക്ടർക്കും എസ്‌ഐക്കുമെതിരെയാണ് ആരോപണം ഉന്നയിച്ച് മാതാപിതാക്കൾ രംഗത്തെത്തിയത്.

ആറുവയസ്സുകാരിയുടെ പിതാവിന്റെ സഹോദരിയാണ് 21 കാരിയായ യുവതി. ഇവർ ലഹരിക്കടിമയാണെന്നും സ്വഭാവ ദൂഷ്യമുള്ളയാളുമാണെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കഴിഞ്ഞ വർഷം കോളേജിൽ ലഹരി ഉപയോഗിച്ചതിനും കൈവശം വച്ചതിനും യുവതിയെ കോളേജിൽ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയാണ് യുവതി ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് സ്വന്തം വീട്ടിൽ തിരികെ എത്തുന്നത്. വീട്ടിലിരുന്ന് മദ്യപിക്കുകയും മറ്റും ചെയ്യുന്ന യുവതി കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടലുകൾ നടത്താതെ കേസ് ഒത്തു തീർപ്പാക്കുവാനാണ് പൊലീസ് ശ്രമിച്ചത്. യുവതിയുടെ ബന്ധുവായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇടപെടലാണ് പൊലീസ് കേസിൽ അലംഭാവം കാട്ടിയതെന്നാണ് ആരോപണം.

കഴിഞ്ഞ ഏപ്രിൽ നാലാം തീയതിയാണ് യുവതി കുളിമുറിയിലെ ബക്കറ്റിൽ നിറച്ചിരുന്ന വെള്ളത്തിൽ ആറുവയസ്സുകാരിയെ മുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. കുഞ്ഞ് കൈകാലിട്ടടിക്കുന്ന ശബ്ദം പിതാവ് കേട്ട് ഓടിച്ചെന്നപ്പോഴേക്കും യുവതി ഉദ്യമത്തിൽ നിന്നും പിന്മാറി. അവശ നിലയിലായ കുഞ്ഞിനെ തെറാപ്പിസ്റ്റായ പിതാവ് പ്രഥമിക ചികിത്സ നൽകി ജീവൻ രക്ഷിച്ചു. ആദ്യം സ്വന്തം സഹോദരിക്കെതിരെ പരാതി നൽകാൻ പിതാവ് വിസമ്മതിച്ചു. എന്നാൽ മാതാവിന്റെ നിർബന്ധ പ്രകാരം എടത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടലുകൾ മൂലം പരാതി പിൻവലിക്കുകയും യുവതിയോട് കുട്ടിയുടെ മാതാപിതാക്കൾ ക്ഷമിക്കുകയും ചെയ്തു.

പിന്നീട് ഒരു ദിവസം യുവതി ബന്ധുവുമായി ചേർന്ന് മദ്യപിക്കുകയും ആറു വയസ്സുകാരിയായ കുഞ്ഞിന് മദ്യം നൽകുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ മാതാവ് കുഞ്ഞിന്റെ കയ്യിലെ മദ്യം പിടിച്ചുവാങ്ങി കളയുകയും ചെയ്തു. അപ്പോഴാണ് കുഞ്ഞിന് ഇടയ്ക്കിടക്ക് യുവതി മദ്യം നൽകുന്നുണ്ട് എന്ന് മനസ്സിലായത്. ഇതോടെ യുവതിയുമായി മാതാവ് പ്രശ്നമുണ്ടാക്കുകയും പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ മാതാവിനെ വേഗം തന്നെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ മാതാവിന്റെ വീട്ടിൽ നിർത്തിയ ശേഷം പിതാവും ആശുപത്രിയിലായിരുന്നു.

ആരോഗ്യ നില ഭേദമായതിനെ തുടർന്ന് തിരികെ ഇരവിപുരത്തെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ ഭർതൃ സഹോദരി പ്രകൃതി വിരുദ്ധ പീഡനം നടത്തിയതറിയുന്നത്. മല മൂത്ര വിസർജ്ജനം നടത്തുമ്പോൾ വേദനയെടുക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞതിനെ തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മാതാവിന്റെ അമ്മയോട് ആന്റി മൂത്രമൊഴിക്കുന്ന ഭാഗത്തും പിൻഭാഗത്തും പൊക്കിളിലും വിരൽ കയറ്റി കറക്കി എന്ന് പറയുന്നത്. ഇതറിഞ്ഞതോടെ ഏപ്രിൽ 26 ന് ചൈൽഡ് ലൈൻ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് പരാതി പറയുകയും തൊട്ടടുത്ത ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോൾ പീഡനം നടന്ന ആലുവയിൽ പരാതി നൽകാനാണ് നിർദ്ദേശം നൽകിയത്.

അങ്ങനെ ആലുവ എസ്‌പി ഓഫീസിൽ പരാതി നൽകുകയും ആലുവ താലൂക്കാശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയും ചെയ്തു. മെയ് 4 ന് കൊടുത്ത പരാതിയിൽ പൊലീസ് മൊഴി എടുക്കാനെത്തിയത് 7 ന് ഉച്ചകഴിഞ്ഞാണ്. രണ്ട് വനിതാ സിവിൽ പൊലീസുദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തി. 2 മണിക്കെത്തിയ ഉദ്യോഗസ്ഥർ 5.30 നാണ് തിരിച്ച് പോയത്. മൊഴി വായിച്ചു കേട്ടു എന്ന് സാക്ഷിയായി മാതാവിന്റെ ഒപ്പ് രേഖപ്പെടുത്തിയത് പേപ്പറിന്റെ ഏറ്റവും താഴെയായിട്ടാണ്. മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടപ്പോൾ സിഐയെ കാണിച്ചതിന് ശേഷം തരാം എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ തന്ത്രപരമായി കുട്ടിയുടെ മാതാവ് മൊഴിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി. പിന്നീട് മൊഴിയുടെ പകർപ്പ് പൊലീസ് സ്റ്റേഷനിലെത്തി മാതാവ് കൈപ്പറ്റി. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ 20 ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതിയിരുന്ന മൊഴിയിൽ ഒരു ചോദ്യവും ഉത്തരവും മറ്റൊരു കൈപ്പടയിൽ പൊലീസ് എഴുതി ചേർത്തത് കണ്ടെത്തി. ഇതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ കള്ളക്കളി നടത്തുന്നുവെന്ന് പൂർണ്ണമായും ബോദ്ധ്യമായത്.

പിന്നീട് പൊലീസ് ഈ കേസിൽ നിന്നും പിന്മാറാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചു. എന്നാൽ അതിന് തയ്യാറാകാതിരുന്നതോടെ മെഡിക്കൽ വിഭാഗത്തെ സ്വാധീനിച്ച് റിപ്പോർട്ടുകൾ തിരുത്താനും പൊലീസ് ഇടപെടലുണ്ടായി. കോടതിയിൽ പോലും പൊലീസ് വ്യാജമായ തെളിവുകളും വിവരങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ മാതാപിതാക്കൾ ഹൈക്കോടതി രജിസ്ട്രാറെ കണ്ട് പരാതി പറയുകയും ഫസ്റ്റ് ക്ലാസ് ജ്യൂഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ വിവരങ്ങൾ കൈമാറാനും ആവിശ്യപ്പെട്ടു. തുടർന്ന് മാതാപിതാക്കളുടെ ആരോപണം ശരിവച്ച മജിസ്ട്രേറ്റ് പൊലീസ് റിപ്പോർട്ടിൽ വ്യക്തയില്ലെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾക്ക് വ്യക്തതവരുത്താൻ പൊലീസിനോട് വീണ്ടും അദ്ദേഹം റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പൊലീസ് ഇതുവരെയും കൃത്യമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ദേശീയ ബാലവകാശ കമ്മീഷനും സംഭവത്തിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കുട്ടിയെ പീഡനം നടത്തിയ 21 കാരി ഇപ്പോൾ മറ്റൊരു ബന്ധുവിനൊപ്പം കഴിയുകയാണ്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങളിൽ വ്യാജ പരാതി ഉന്നയിക്കുന്നതാണ് എന്നാണ് യുവതിയും സംരക്ഷണം നൽകുകയും ചെയ്യുന്ന ബന്ധുവും പറയുന്നത്. എന്നാൽ സ്വത്ത് സംബന്ധമായി യാതൊരു തർക്കവുമില്ല എന്നും മരണപ്പെട്ട പിതാവിന്റെ നാലുലക്ഷത്തോളം രൂപ യുവതിക്ക് നൽകിയിരുന്നതിന്റെ രേഖകളും യുവതിയുടെ അസാന്മാർഗികമായ ജീവിതത്തെപറ്റിയുള്ള തെളിവുകളും സഹോദരന്റെ പക്കലുണ്ട്. തങ്ങളുടെ കുഞ്ഞിന് നീതി കിട്ടാൻ വേണ്ടിയാണ് പോരാടുന്നതെന്നും മാതാപിതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP