Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; മരണമടഞ്ഞത് ബൈക്ക് യാത്രികനായ 16 വയസ്സുകാരൻ അഭിജിത്ത്; ഗുരുതര പരിക്കേറ്റ സഹയാത്രികൻ ഹാഷിം ആശുപത്രിയിൽ; അപകടം കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; മരണമടഞ്ഞത് ബൈക്ക് യാത്രികനായ 16 വയസ്സുകാരൻ അഭിജിത്ത്; ഗുരുതര പരിക്കേറ്റ സഹയാത്രികൻ ഹാഷിം ആശുപത്രിയിൽ; അപകടം കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മലപ്പുറം കാവുങ്ങലിലെ മഹീന്ദ്ര പുരി ഹോട്ടലിനു മുന്നിൽവെച്ച് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ 16വയസ്സുകാരൻ മരിച്ചു. മലപ്പുറം താമരക്കുഴിയിൽ താമസിക്കുന്ന അർജുൻ-ജിജി ദമ്പതികളുടെ മകൻ അഭിജിത്താണ്( 16 ) ആണ് മരിച്ചത്. മലപ്പുറം എം എസ് പി ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് . കുടെയുണ്ടായിരുന്ന മലപ്പുറം കാളമ്പാടി പാലത്തുംകണ്ടത്തിൽ ഹാഷിം ( 17 ) ഗുരുതര പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം വൈകിട്ട് മുന്നു മണിയോടെയാണ് അപകടം.

മഹീന്ദ്ര പുരി ഹോട്ടലിനു മുന്നിലെ വളവിൽവച്ചാണ് അപകടമുണ്ടായത്. അഭിജിത്തും ഹാഷിമും ബൈക്കിൽ മലപ്പുറത്തുനിന്നും കാളമ്പാടി ഭാഗത്തേക്ക് പോകുന്നതിനിടെ പെരിന്തൽമണ്ണയിൽ നിന്നു മലപ്പുറത്തേക്കു വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം മലപ്പുറം സഹകരണ ആശുപ്രതിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപ്രതിയിൽ എത്തും മുമ്പുതന്നെ അഭിജിത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

കൊണ്ടോട്ടിയാണ് അഭിജിത്തിന്റെ സ്വദേശം. തുടർന്നു പഠനത്തിനും മാതാവിന്റെ ജോലി ആവശ്യാർഥവും എളുപ്പമാർഗം നോക്കിയാണ് മലപ്പുറത്തു വന്നത്. പിതാവ് വിദേശത്തുമാണ്. ഇതോടെയാണ് മാതാവ് ജിജി മലപ്പുറം മിഷൻ ആശുപത്രിയിലെ ജീവനക്കാരിയുമാണ്. മീറ്ററുകൾ അപ്പുറത്താണ് അഭിജിത്ത് പഠിക്കുന്ന സ്‌കൂും ജിജി ജോലിചെയ്യുന്ന മിഷൻ ഹോസ്പിറ്റലും പ്രവർത്തിക്കുന്നത്. അപകട വിവരം അറിഞ്ഞതോടെ കൊണ്ടോട്ടിയിലുള്ള ബന്ധുക്കളെല്ലാം സ്ഥലത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP