Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കോവിഡ്; രണ്ടുപേർ വിദേശത്തു നിന്നും മൂന്ന് പേർ ഇതരസംസ്ഥാനത്തു നിന്നും വന്നവർ

തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കോവിഡ്; രണ്ടുപേർ വിദേശത്തു നിന്നും മൂന്ന് പേർ ഇതരസംസ്ഥാനത്തു നിന്നും വന്നവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നതും മൂന്ന് പേർ ഇതരസംസ്ഥാനത്തു നിന്നും വന്നതുമാണ്. വിവരങ്ങൾ:

1. അമ്പലമുക്ക് സ്വദേശി 18 വയസ്സുള്ള യുവാവ്. ജൂൺ 19 ന് കസാകിസ്താനിൽ നിന്നും എയർ ഇന്ത്യയുടെ അക 1916 നം വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും 7 ദിവസത്തെ സർക്കാർ ക്വാറന്റൈനിൽ ആകിയശേഷം ജൂൺ 28 ന് ഡഗ 897 നം വിമാനത്തിൽ (സീറ്റ് നം 3ഇ ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ജനറൽ ആശുപത്രിയിൽ നിന്നും സ്വാബ് പരിശോധനക്ക് നൽകിയ ശേഷം സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. പരിശോധന ഫലം കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഇഎഘഠഇ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

2. കിഴുവില്ലം സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 18 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ 7290 നം വിമാനത്തിൽ (സീറ്റ് നം 21 അ ) കൊച്ചിയിലെത്തി . അവിടെ നിന്നും പുനലൂർ സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തിനു കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഇഎഘഠഇ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

3. വട്ടിയൂർക്കാവ് സ്വദേശി 76 വയസ്സുള്ള പുരുഷൻ. ജൂൺ 27 ന് മുംബൈയിൽ നിന്നും ഇൻഡിഗോയുടെ 6ഋ 957 നം വിമാനത്തിൽ തിരുവനന്തപുരത്തെത്തി . രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു അസുഖം കൂടുതലായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും യാത്ര മദ്ധ്യേ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവായി.

4. ചിറയിൻകീഴ് സ്വദേശി 58 വയസ്സുള്ള സ്ത്രീ. ജൂൺ 22 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്‌പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്‌സിയിൽ ഹോം ക്വാറന്റൈനിലാക്കിയിരുന്നു. ഭർത്താവിന് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

5. ശാസ്തമംഗലം (പൈപ്പിന്മൂട് ജംഗ്ഷൻ ) സ്വദേശി 31 വയസ്സുള്ള പുരുഷൻ. ജൂൺ 23 ന് ഡൽഹിയിൽ നിന്നും എയർ ഇന്ത്യയുടെ 512 നം വിമാനത്തിൽ (സീറ്റ് നം 7ഉ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഇഎഘഠഇ ഹോമിയോ ആശുപത്രിയിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP