Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അയാൾ നേരത്തെ വിവാഹിതനാണ്, രണ്ട് കുട്ടികളുണ്ട്, വിവാഹമോചനം നേടിയിട്ടില്ല... വിദ്യാഭ്യാസവും പ്രശസ്തിയുമുള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്തരമൊരു മണ്ടത്തരം ചെയ്യാൻ കഴിയുന്നത്? എന്തുകൊണ്ടാണ് ആദ്യഭാര്യ വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നത് വരെ കാത്തിരുന്നത്, വനിത വിജയകുമാറിന്റെ വിവാഹത്തിൽ വിമർശനവുമായി നടി ലക്ഷ്മി രാമകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

ടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് പിന്നാലെ ഭർത്താവ് പീറ്റർ പോളിനെതിരെ മുൻഭാര്യ എലിസബത്ത് ഹെലൻ രംഗത്തെത്തിയതും ചർച്ചകൾക്ക് കാരണമായി. താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എലിസബത്ത് പൊലീസിൽ പരാതി നൽകിയത്. ഈ വാർത്തയ്ക്ക് പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തെത്തി.

'അയാൾ നേരത്തെ വിവാഹിതനാണ്, രണ്ട് കുട്ടികളുണ്ട്, വിവാഹമോചനം നേടിയിട്ടില്ല. വിദ്യാഭ്യാസവും പ്രശസ്തിയുമുള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്തരമൊരു മണ്ടത്തരം ചെയ്യാൻ കഴിയുന്നത്? ഞെട്ടിപ്പോയി, എന്തുകൊണ്ടാണ് ആദ്യഭാര്യ വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നത് വരെ കാത്തിരുന്നത്, എന്തുകൊണ്ടാണ് നേരത്തെ അവർ വിവാഹം തടയാതിരുന്നത്?', ട്വീറ്റിൽ ലക്ഷ്മി കുറിച്ചു.

ശാക്തീകരണത്തിന്റെ യഥാർത്ഥ അർത്ഥം സ്ത്രീകൾക്ക് മനസിലാകാത്തിടത്തോളം ഒന്നും മാറാൻ പോകുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ ലക്ഷ്മി പറഞ്ഞിരുന്നു. 'അവളുടെ ഈ ബന്ധമെങ്കിലും ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിരവധി വിഷമഘട്ടങ്ങളിലൂടെ അവൾ കടന്നുപോയിട്ടുണ്ട്. എല്ലാവരും അവളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത്. പക്ഷെ അവൾ അതിനായി ശ്രമിക്കാത്തതിൽ സങ്കടമുണ്ട്', ലക്ഷ്മി കുറിച്ചു.

ഈ ട്വീറ്റുകൾക്ക് പിന്നാലെ മറുപടിയുമായി വനിത വിജയകുമാറും രംഗത്തെത്തി. 'നിങ്ങളുടെ താൽപര്യത്തിന് നന്ദി, നല്ല വിദ്യാഭ്യാസമുള്ള, നിയമപരമായി അറിവുള്ള ആളാണ് ഞാൻ. ആരുടെയും പിന്തുണയില്ലാതെ എന്റെ കാര്യം നോക്കാൻ എനിക്കറിയാം. എന്റെ തീരുമാനത്തിന് നിങ്ങളുടെ പിന്തുണയോ സമ്മതമോ എനിക്ക് ആവശ്യമില്ല. ഇത് ഒരു പൊതുപ്രശ്നമല്ല, ഇതിൽ നിന്ന് മാറി നിൽക്കൂ. പോയി പണി നോക്കൂ, ഇത് നിങ്ങളുടെ ഷോ അല്ല.'

'എല്ലാ കഥയിലും രണ്ട് വശങ്ങൾ കാണുമല്ലോ. പ്രത്യേകിച്ച് ദമ്പതിമാരുടെ വിഷയത്തിൽ. പെട്ടെന്ന് ഒരാൾ മറ്റെയാളെക്കുറിച്ച് തീർത്തും മോശമായ കാര്യങ്ങൾ ആരോപിച്ച് രംഗത്തെത്തിയാൽ അതൊരിക്കലും സത്യമാകണമെന്നില്ല. കുട്ടികളുടെ സ്വകാര്യത ഓർത്ത് എല്ലാ കാര്യങ്ങൾക്കും മറുപടി നൽകാൻ മറ്റേ ആൾക്ക സാധിച്ചെന്ന് വരില്ല . നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ തലയിടാൻ ഞാനില്ല', ട്വീറ്റുകളിലൂടയുള്ള മറുപടിയിൽ വനിത പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP