Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജഡ്ജിമാരെ പോലും മറികടന്ന് ബാലാവകാശ കമ്മിഷൻ തലപ്പത്ത് വന്നത് സിപിഎം നോമിനി; ഷോർട്ട് ലിസ്റ്റിൽ അവസാനം വന്നയാൾ എത്തിയത് ആദ്യ സ്ഥാനത്ത്; കമ്മീഷൻ അധ്യക്ഷന്റെ നിയമനം റദ്ദാക്കണമെന്ന് രമ്യാ ഹരിദാസ് എംപി; ബാലാവകാശ കമ്മിഷന് മുന്നിൽ എംപി നടത്തിയത് 12 മണിക്കൂർ ഉപവാസം; പിന്തുണയുമായി മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

ജഡ്ജിമാരെ പോലും മറികടന്ന് ബാലാവകാശ കമ്മിഷൻ തലപ്പത്ത് വന്നത് സിപിഎം നോമിനി; ഷോർട്ട് ലിസ്റ്റിൽ അവസാനം വന്നയാൾ എത്തിയത് ആദ്യ സ്ഥാനത്ത്; കമ്മീഷൻ അധ്യക്ഷന്റെ നിയമനം റദ്ദാക്കണമെന്ന് രമ്യാ ഹരിദാസ് എംപി; ബാലാവകാശ കമ്മിഷന് മുന്നിൽ എംപി നടത്തിയത് 12 മണിക്കൂർ ഉപവാസം; പിന്തുണയുമായി മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

എം മനോജ് കുമാർ

 തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് എത്താൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരാളെയാണ് സർക്കാർ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ് പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് ഷോട്ട് ലിസ്റ്റ് ചെയ്തപ്പോൾ ഏറ്റവും ഒടുവിൽ ഇപ്പോൾ നിയമനം ലഭിച്ച കെ.വി.മനോജ് കുമാർ ആയിരുന്നു. പിന്നെ എന്തുകൊണ്ടാണ് മനോജ് അധ്യക്ഷ സ്ഥാനത്ത് എത്തിയത് എന്ന് സർക്കാർ വിശദമാക്കേണ്ടതുണ്ട്. ജഡ്ജിമാരെ പോലും മറികടന്നുള്ള ഒരു നിയമനമാണ് സിപിഎം നോമിനിക്ക് വേണ്ടി സർക്കാർ നടത്തിയിരിക്കുന്നതെന്ന് രമ്യാ ഹരിദാസ് മറുനാടനോട് പറഞ്ഞു.

 

നിയമനം രാഷ്ട്രീയമായതിനാൽ ഇത് റദ്ദ് ചെയ്യണമെന്നും രമ്യാ ഹരിദാസ് പറഞ്ഞു. യോഗ്യതയുള്ളവരെ മറികടന്നു സിപിഎം നോമിനിയായ കെ.വി.മനോജ്കുമാറിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ബാലാവകാശകമ്മിഷനു മുൻപിൽ ഇന്നു ഉപവാസം നടത്തുകയായിരുന്നു രമ്യ ഹരിദാസ്.

രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പന്ത്രണ്ട് മണിക്കൂർ ഉപവാസമാണ് രമ്യാ ഹരിദാസ് നടത്തുന്നത്. ഉപവാസം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. ബാലാവകാശ കമ്മീഷനിലെ രാഷ്ട്രീയ നിയമനത്തിനെതിരെ ജവഹർബാലജന വേദി നടത്തുന്ന തുടർസമരങ്ങളുടെ ഭാഗമായാണ് ഉപവാസം നടന്നത്. കേരളത്തിലേത് സ്വജനപക്ഷപാതത്തിന് പേരുകേട്ട മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളത്തിലേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിച്ച പ്രസ്ഥാനം കോൺഗ്രസാണ്. സൗജന്യ വിദ്യാഭ്യാസം അവകാശമാക്കിയതും കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കി അംഗനവാടി സങ്കൽപ്പം മുന്നോട്ട് കൊണ്ടുപോയതും കോൺഗ്രസ് സർക്കാരാണ്. സോണിയാ ഗാന്ധിയുടേയും ഡോ.മന്മോഹൻ സിങിന്റെയും നേതൃത്വത്തിലുള്ള സർക്കാരാണ് 2005 ൽ ബാലാവകാശ നിയമം പാസാക്കിയത്. അതേ മാതൃക പിന്തുടർന്നാണ് സംസ്ഥാനങ്ങളിലും ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്. കുട്ടികൾക്കെതിരായ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും വർധിക്കുന്ന ഇക്കാലത്ത് ബാലാവകാശ കമ്മീഷന്റെ പ്രാധാന്യം വളരെ വലുതാണ്. അതിന്റെ ചെയർമാൻ പദവിയിലേക്കാണ് മുൻപരിചയം ഇല്ലാത്ത സിപിഎം അനുഭാവിയെ ഒരു സാധാരണ വക്കീലിനെ കേരള സർക്കാർ നിയമിച്ചത്.

യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപന്മാരെ വരെ ഒഴിവാക്കിയാണ് സിപിഎം അനുഭാവിയെ ബാലാവകാശ കമ്മീഷൻ ചെയർമാനായി കേരള സർക്കാർ നിയമിച്ചത്. മുഖ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് മന്ത്രിയുടേയും പ്രിയങ്കരനാണ് എന്നതാണ് പുതിയ ചെയർമാന്റെ ഏക യോഗ്യത.ഇത് അധാർമികതയാണ്. ഇഷ്ടക്കാരെ നിയമിക്കാനുള്ളതല്ല ബാലാവകാശ കമ്മീഷൻ ചെയർമാൻ പദവി.ഇടതുസർക്കാർ അധികാരത്തിൽ എത്തിയത് മുതൽ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് . അനധികൃതമായി നടത്തിയ ബാലാവകാശ കമ്മീഷൻ ചെയർമാൻ നിയമനം റദ്ദാക്കാൻ സർക്കാർ തയ്യാറാകണം. ധാർഷ്ട്യവും താന്തോന്നിത്തരവുമാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര.ഇടതു സർക്കാരിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു. ഈ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു. ജനം ബാലറ്റിലൂടെ പ്രതിഷേധിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജവഹർബാലജന വേദി സംസ്ഥാന ചെയർമാൻ ഡോ.ജി.വി.ഹരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെപിസിസി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്ര പ്രസാദ്,മൺവിള രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,വി എസ്. ശിവകുമാർ എംഎ‍ൽഎ, എം. വിൻസന്റ് എംഎ‍ൽഎ.,മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP