Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടിക് ടോക് അടക്കം 59 ആപ്പുകളുടെ നിരോധനത്തിൽ തീരില്ല ചൈനയോടുള്ള പോര്; കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും മുതൽ സ്പോർട്സ് ഇനങ്ങളും ഫർണിച്ചറും വരെ 371 ഇനം സാധനങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; ഇന്ത്യൻ കമ്പനികൾക്ക് പണി കിട്ടുന്നതുകൊണ്ട് ഇറക്കുമതി ചുങ്കം ഉടൻ കൂട്ടില്ല; എയർ കണ്ടീഷണർ -ടെലിവിഷൻ സെറ്റ് പാർട്‌സുകളുടെ ഇറക്കുമതിയും നിയന്ത്രിക്കും: ഉറച്ച നിലപാടുമായി മോദി സർക്കാർ

ടിക് ടോക് അടക്കം 59 ആപ്പുകളുടെ നിരോധനത്തിൽ തീരില്ല ചൈനയോടുള്ള പോര്; കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും മുതൽ സ്പോർട്സ് ഇനങ്ങളും ഫർണിച്ചറും വരെ 371 ഇനം സാധനങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; ഇന്ത്യൻ കമ്പനികൾക്ക് പണി കിട്ടുന്നതുകൊണ്ട് ഇറക്കുമതി ചുങ്കം ഉടൻ കൂട്ടില്ല; എയർ കണ്ടീഷണർ -ടെലിവിഷൻ സെറ്റ് പാർട്‌സുകളുടെ ഇറക്കുമതിയും നിയന്ത്രിക്കും: ഉറച്ച നിലപാടുമായി മോദി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ മോദി സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ചൈനീസ് ഇറക്കുമതി സാധനങ്ങൾ വെട്ടിക്കുറയ്ക്കാൻ വാണിജ്യ മന്ത്രാലയം അതിവേഗത്തിൽ നടപടി സ്വീകരിച്ചുവരികയാണ്. അധികം വൈകാതെ ശുപാർശകൾ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പാകെ സമർപ്പിക്കും. 371 ഇനം സാധനങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് നീക്കം. ഇതിൽ കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും മുതൽ സ്പോർട്സ് ഇനങ്ങളും ഫർണിച്ചറും വരെ പെടുന്നു. 127 ബില്യൺ ഡോളറിന്റെ ഇറക്കുമതിക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

ഉത്പന്ന നിലവാരം കർശനമാക്കുക, ആഭ്യന്തര ഉത്പാദനത്തിന് ആനുകൂല്യങ്ങൾ, കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ബിസിനസ് രംഗത്തെ പ്രമുഖരുമായി ചർച്ച അങ്ങനെ ആലോചനകൾ മുറുകുകയാണ്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് താരിഫ് കൂട്ടുന്നതിന് വാണിജ്യ മന്ത്രാലയം തത്ക്കാലം ആലോചിക്കുന്നില്ല. കാരണം അനുബന്ധഘടകങ്ങൾക്ക് ചുങ്കം കൂട്ടിയാൽ അത് ഇന്ത്യയിലെ നിർമ്മാണപ്രവർത്തനങ്ങളെ ബാധിക്കും.

എന്നാൽ, സർക്കാർ തയ്യാറാക്കിയ അടിയന്തര പദ്ധതി പ്രകാരം ചൈനയിൽ നിന്നുള്ള ഏറ്റവും മുന്തിയ 100 ഇനങ്ങളുടെ ഇറക്കുമതിക്ക് നികുതി കൂട്ടിയേക്കും. എന്നാൽ, താരിഫുകൾ കൂട്ടുന്നതിന് ഉദ്യോഗസ്ഥർ എതിർക്കുകയാണ്. കാരണം ഇത് വിതരണശൃംഖലയെ സാരമായി ബാധിക്കും. ഇന്ത്യൻ ഇറക്കുമതിക്കാർക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും ഉത്പന്നങ്ങൾ എത്തിക്കാനാവുമോയെന്നും നോക്കുന്നുണ്ട്. ഉയർന്ന താരിഫ് നിശ്ചയിച്ചാൽ ഇറക്കുമതിക്കാരുടെ പോക്കറ്റ് കൂടുതൽ ചോരുമെന്ന് മാത്രമല്ല, സാധനങ്ങൾക്ക് വില കൂടുകയും ചെയ്യും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജൂലൈ അവസാനിക്കും വരെയെങ്കിലും ഇറക്കുമതി താരിഫ് നിരക്കുകൾ ഉയർത്തുക പ്രയാസമാണ്.

ചൈനയെ മറികടന്ന് അമേരിക്ക

2018-19 ഓടൈ ചൈനയെ മറി കടന്ന് അമേരിക്ക ഇന്ത്യയുടെ ടോപ് ഇറക്കുമതി പങ്കാളിയായി. എന്നിരുന്നാലും ഇന്ത്യ ചൈനയുടെ പ്രധാന ഇറക്കുമതി സ്രോതസ് തന്നെ. 2017-18 ലാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി ഉച്ചകോടിയിലെത്തിയത്. 76 ബില്യൺ ഡോളർ. എന്നാൽ, 2018-19 ൽ അത് 70 ബില്യണായി കുറഞ്ഞു. മൊബൈൽ ഫോൺ ഭാഗങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് ഇത് സംഭവിച്ചത്. 2019-20 ൽ ഇറക്കുമതി 62.37 ബില്യണാണ്.

പുതിയ ലൈസൻസിങ്

ഏതായാലും പുതിയ ലൈസൻസിങ് മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. അതായാത് ടിക് ടോക്കിൽ തീരില്ല ചൈനീസ് സാധനങ്ങളുടെ നിരോധനവും ബഹിഷ്‌കരണവും. ചൈനയിൽ നിന്ന് മാത്രമായി 4 ട്രില്യൻ ചെലവ് വരുന്ന ഇറക്കുമതി നിയന്ത്രിക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം. എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയ നിർമ്മിക്കുന്നതിനുള്ള പാർട്‌സുകളുടെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാനാണു നീക്കം. കളിപ്പാട്ടങ്ങൾ ഫർണീച്ചറുകൾ, സ്റ്റീൽ, അലുമിനം, പെട്രോകെമിക്കൽ, പാദരക്ഷ, ലിഥിയം അയൺ ബാറ്ററി, ആന്റിബയോട്ടിക്, വാഹനഭാഗങ്ങൾ, സോളാർ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ കായിക ഉപകരണങ്ങൾ

തുടങ്ങിയവയും വാണിജ്യ മന്ത്രാലയം തയാറാക്കിയ പട്ടികയിൽ ഉണ്ട്.

കയറ്റുമതി കൂട്ടും

നിലവാരം കുറഞ്ഞ സാധനങ്ങളുടെ ഇറക്കുമതി പൂർണമായും തടയും. നിലവാരം ഉണ്ടെങ്കിൽ മാത്രം ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങൾ അനുവദിക്കും. അതേസമയം, രാജ്യത്തിന്റെ കയറ്റുമതി ഉയർത്താനും നീക്കങ്ങൾ തുടങ്ങി. താരിഫ് ഇതര തടസ്സങ്ങൾ നിരത്തി തങ്ങൾക്ക് ഒഴിവാക്കേണ്ട സാധനങ്ങളുടെ ഇറക്കുമതി ചൈന വളരെ ഫലപ്രദമായി തടഞ്ഞുവരികയാണ്. ഉഭയകക്ഷി ബന്ധങ്ങൾ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ ആയുധമായി ഈ നിയന്ത്രണങ്ങളെ ചൈന ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം, ഇന്ത്യയുടെ ചൈനയിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതി നേട്ടം ജൈവ രാസവസ്തുക്കൾ, സംസ്‌കരിച്ച പെട്രോളിയം ഉത്പന്നങ്ങൾ, കോട്ടൺ, പ്ലാസ്റ്റിക്, ഇരുമ്പ് അയിര് എന്നിവയായിരുന്നു. മറ്റു അസംസ്‌കൃത വസ്തുക്കളും കൂടി ചേർത്ത് 70 ശതമാനത്തിലേറെ വരും കയറ്റുമതി. ചൈനയിൽ സർക്കാർ നിയന്ത്രിത സമ്പദ് വ്യവസ്ഥയാണ്. മിക്ക ഇറക്കമതി ആവശ്യക്കാരും സർക്കാർ കമ്പനികളാണ്. ഇതെല്ലാം കണക്കിലെടുത്താവും പുതിയ തീരുമാനങ്ങൾ വരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP