Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ് സാങ്കേതിക വിദ്യ; ക്യ ആർ കോഡ് സ്‌കാൻ ചെയ്ത് സോഫ്റ്റ് കോപ്പി സൂക്ഷിക്കാനും സൗകര്യം; യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനും അവസരം; ഉന്നത പഠനത്തിന് അർഹത നേടിയത് 99.71 ശതമാനം വിദ്യാർത്ഥികൾ; 796 എയ്ഡഡ്, 404 അൺ എ്യ്ഡഡ് സ്‌കൂളുകളും സമ്പൂർണ വിജയം നേടിയതായി മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡ് സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ച പരീക്ഷയാണ് ഇത്തവണ നടന്ന എസ്എസ്എൽസി പരീക്ഷ. സർട്ടിഫിക്കറ്റിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് മാർക്കിന്റെ സോഫ്റ്റ് കോപ്പി സൂക്ഷിക്കാൻ സാധിക്കും. ഇക്കുറി ഉന്നത പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പഠനത്തിന് അവസരം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. 4,17,101 കുട്ടികളാണ് ഇക്കുറി ഉന്നത പഠനത്തിന് യോഗ്യത നേടിയത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കായി സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇവർക്കായി റെഗുലർ സേ പരീക്ഷയാണ് നടത്തുക. തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മോഡറേഷൻ ഇല്ലാതെയാണ് ഇത്തവണ ഫലം നിശ്ചയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായില്ലെങ്കിൽ പ്ലസ് വൺ ക്ലാസുകൾ ഓൺലൈനിൽ തന്നെയായിരിക്കും. നിലവിൽ സംസ്ഥാനത്ത് 4,23,975 പ്ലസ് വൺ സീറ്റുകളാണ് ഉള്ളത്. പ്ലസ് വൺ പ്രവേശനം ഓൺലൈൻ വഴിയാണ് നടത്തുക. പ്ലസ് വൺ പ്രവേശനത്തിന്റെ സമയക്രമം പിന്നീട് അറിയിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾക്കും അവസരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് നടന്ന എസ്എസ്എൽഎസി പരീക്ഷയിൽ റെക്കോർഡ് വിജയമാണ് നേടിയത്. 98.82 ശതമാനം പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനം ഉയർന്നു. 0.71 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി 1837 സ്‌കൂളുകൾ സമ്പൂർണ വിജയം നേടി. ഇതിൽ 637 എണ്ണം സർക്കാർ സ്‌കൂളുകളാണ്. 796 എയ്ഡഡ്, 404 അൺ എ്യ്ഡഡ് സ്‌കൂളുകളും സമ്പൂർണ വിജയം നേടിയതായി മന്ത്രി അറിയിച്ചു.റവന്യൂ ജില്ലകളിൽ പത്തനംതിട്ടയ്ക്കാണ് ഏറ്റവുമധികം വിജയ ശതമാനം. 99.71 ശതമാനം. വയനാടാണ് വിജയ ശതമാനത്തിൽ ഏറ്റവും താഴെ. കുട്ടനാട് വിദ്യാഭ്യാസ ജില്ല സമ്പൂർണ വിജയം നേടിയത് മന്ത്രി എടുത്തുപറഞ്ഞു.41906 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. ഇതിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം എ പ്ലസ്. 2736 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പത്താം ക്ലാസ് പരീക്ഷ ഫലത്തിൽ നൂറ് മേനി വിജയം കൊയ്ത് തിളങ്ങി സർക്കാർ സ്‌കൂളുകൾ. 637 സർക്കാർ സ്‌കൂളുകളിൽ സമ്പൂർണ വിജയംനേടി. കഴിഞ്ഞ വർഷം ഇത് 599ആയിരുന്നു. 796 എയ്ഡഡ് സ്‌കൂളുകളിൽ സമ്പൂർണ വിജയമുണ്ട്. കഴിഞ്ഞവർഷം ഇത് 713ആയിരുന്നു. 404 അൺ എയ്ഡഡ് സ്‌കൂളുകളിലും സമ്പൂർണ വിജയമുണ്ട്. 391ആയിരുന്നു കഴിഞ്ഞവർഷത്തെ കണക്ക്. നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് സംഭവിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2736. പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടതലുള്ള റവന്യു ജില്ല, 99.71 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല വയനാടാണ്, 95. 04 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യഭ്യാസജില്ല കുട്ടനാട്, 100 ശതമാനം. ഏറ്റവും കുറവ് വയനാട് 95.04. മൂന്ന് ഗൾഫ് സെന്ററുകളിലും നാല് ലക്ഷദ്വീപ് സെന്ററുകളിലും നൂറ് ശതമാനമുണ്ട്. 41,906വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

ഇത്തവണ 98.82 ആണ് വിജയ ശതമാനം. 41906 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കോവിഡ് കാലത്തെ എസ്എസ്എൽസി പരീക്ഷാഫലം മുൻ വർഷങ്ങളിലേക്കാൾ കൂടുതലാണ്.ഏറ്റവും ഉയർന്ന വിജയശതമാനം പത്തനംതിട്ടയിൽ, കുറവ് വയനാട് ജില്ലയിലാണ്. ചരിത്ര വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.ഇത് വരെ ഉയർന്ന ശതമാനം 2015 ഇൽ കിട്ടിയ 98.57 ശതമാനമാണ്.

കോവിഡ് കാലത്ത് എസ്എസ്എൽസിക്ക് ഇത്തവണ റെക്കോർഡ് വിജയശതമാനമാണ് കിട്ടിയത്. നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്.സർക്കാർ സ്‌കൂളുകൾ 637 എണ്ണമാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അൺഎയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തിൽ പെടുന്നു. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.ഫലം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സൈറ്റുകളിൽ ലഭ്യമായി തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP