Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ലിവോ ബിഎസ്-6 അവതരിപ്പിച്ചു ഹോണ്ട

പുതിയ ലിവോ ബിഎസ്-6 അവതരിപ്പിച്ചു ഹോണ്ട

സ്വന്തം ലേഖകൻ

കൊച്ചി: നിശബ്ദ വിപ്ലവത്തിലൂടെ ഹരിത ഭാവിയിലേക്ക് ഒരു ചുവടുകൂടി കടന്നു കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ 110 സിസിയുടെ പുതിയ ലിവോ ബിഎസ്-6 മോട്ടോർസൈക്കിൾ അവതരിപ്പിച്ചു.

ജീവിത നിലവാരം ഉയർത്തുന്ന പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുകയാണ് ഹോണ്ടയുടെ ബിഎസ്-6 ശ്രേണിയെന്നും ഉപഭോക്താവിന്റെ വിശ്വാസവും ഉറപ്പുമാണ് ബ്രാൻഡിന്റെ ശക്തിയെന്നും 2015ൽ അവതരിപ്പിച്ചതു മുതൽ ലിവോ ഒരു പ്രത്യേക വിഭാഗത്തെ എന്നും ആകർഷിച്ചുപോന്നുവെന്നും ഹോണ്ടയുടെ പുതിയ സാങ്കേതിക വിദ്യയും അർബൻ രൂപകൽപ്പനയും ചേർത്താണ് പുതിയ ലിവോ ബിഎസ്-6 അവതരിപ്പിക്കുന്നതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ വിശ്വസനീയമായ 110 സിസി പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട എക്കോ ടെക്നോളജി) എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഇഎസ്‌പി പിന്തുണ നൽകുന്നു.ഹോണ്ടയുടെ നൂതനമായ എസിജി സ്റ്റാർട്ടർ സ്പാർക്ക് അനായാസം എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിന് സഹായിക്കുന്നു. പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ ആവശ്യത്തിന് മാത്രം ഇന്ധനം ഉപയോഗിക്കുന്നു.ഉയർന്ന ഇന്ധന ക്ഷമതയും നൽകുന്നു.എച്ഇടി ട്യൂബ് രഹിത ടയർ, പുതിയ ഡിസി ഹെഡ്ലാമ്പ്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, അഞ്ച് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്പെൻഷൻ, നീളമുള്ള സീറ്റ്, അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റീൽ ചെയിൻ, കോമ്പി ബ്രേക്കിങ് സിസ്റ്റം തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

അർബൻ സ്‌റ്റൈലാണ് രൂപകൽപ്പനയിലെ സവിശേഷത. ആകർഷകമായ ഗ്രാഫിക്സുകൾ ലിവോ ബിഎസ്-6ന് പുതിയ അപ്പീൽ നൽകുന്നു. ആറു വർഷത്തെ വാറണ്ടി പാക്കേജുമുണ്ട്. ലിവോയുടെ വിതരണം ഈയാഴ്ച തന്നെ തുടങ്ങും. രണ്ടു വേരിയന്റുകളിലായി നാലു നിറങ്ങളിൽ ലിവോ ബിഎസ്-6 ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP