Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനീസ് ആപ്പ് രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ നമോ ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്; നമോ ആപ്പിലുടെ ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ യുഎസിന് ചോർത്തിക്കൊടുക്കുന്നുവെന്ന് പൃഥ്വിരാജ് ചവാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് ആപ്പ് നിരോധിച്ചതിന് പിന്നാലെ നമോ ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. നമോ ആപ്പിലുടെ ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ യുഎസിന് ചോർത്തിക്കൊടുക്കുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ആപ്പിന്റെ പ്രൈവസി സെറ്റിങ്സിൽ മാറ്റം വരുത്തിയാണ് അമേരിക്കയിലുള്ള തേഡ് പാർട്ടികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.

59 ചൈനീസ് ആപ്പുകൾ നിരോധിച്ച തീരുമാനം നല്ലതാണ്. എന്നാൽ നമോ ആപ്പിലെ 22 ഡാറ്റാ പോയിന്റുകൾ വഴി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ യുഎസ് കമ്പനിക്ക് നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ചവാൻ ട്വിറ്ററിൽ കുറിച്ചു.

യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ ഇന്നലെയാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകൾ നിരോധിച്ചത്. ഇന്ത്യയിൽ ഏറെ പ്രചാരത്തിൽ നിന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP