Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാസ്‌ക് ധരിക്കാതെ എത്തിയ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തത് പ്രകോപിപ്പിച്ചു; ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തല്ലിച്ചതച്ച് മേലുദ്യോഗസ്ഥന്റെ ക്രൂരത; ജീവനക്കാരെത്തി പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പിന്മാറാതെ മർദനം; നിലത്തുവീണ യുവതിയെ തലങ്ങും വലങ്ങും അടിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ നെല്ലൂർ ടൂറിസം ഡിപാർട്മെന്റിന് കീഴിലുള്ള ഓഫീസിൽ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തല്ലിച്ചതച്ച് മേലുദ്യോഗസ്ഥൻ.ഓഫീസിൽ മാസ്‌ക് ധരിക്കാതെ എത്തിയ ഉദ്യോഗസ്ഥനോട് മാസ്‌ക് ധരിക്കണമെന്ന് ജീവനക്കാരി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

ഓഫീസിനുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരിയെ മുടിക്ക് പിടിച്ച് താഴെ വലിച്ചിട്ട ശേഷം മരത്തടിക്ക് സമാനമായ ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു ഭാസ്‌ക്കർ എന്ന ഉദ്യോഗസ്ഥൻ.ഇയാളെ പിടിച്ചുമാറ്റാൻ മറ്റൊരു ജീവനക്കാരൻ എത്തിയെങ്കിലും ഇയാൾ പിന്മാറിയില്ല. നിലത്തുവീണു കിടക്കുന്ന യുവതിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു ഇയാൾ.

പിന്നീട് മറ്റൊരു ജീവനക്കാരൻ കൂടി എത്തി ഇയാളുടെ കയ്യിൽ നിന്നും വടി പിടിച്ചുവാങ്ങുകയും ഇയാളെയും കൂട്ടി ഓഫീസിന് പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിരുന്നു.ആന്ധ്രാപ്രദേശിലെ ടൂറിസം ഡിപാർട്മെന്റിന് കീഴിലുള്ള ഹോട്ടലിലെ മാനേജരാണ് ഭാസ്‌ക്കർ. ഓഫീസിൽ മാസ്‌ക് ധരിക്കാതെ എത്തുന്ന ഇയാളോട് യുവതി മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. വീഡിയോയിലും ഇയാൾ മാസ്‌ക് വെച്ചതായി കാണുന്നില്ല.

കോവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് നിർബന്ധമാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്ര. ഓഫീസുകളിലും മറ്റും എത്തുന്ന ജീവനക്കാർ മുഴുവൻ സമയവും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം സർക്കാർ നൽകിയിട്ടുമുണ്ട്.

വിഷയത്തിൽ ജീവനക്കാരിയുടെ പരാതി നൽകിയതിന് പിന്നാലെ ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇയാളെ ഇന്ന് രാവിലെ അറസ്റ്റുചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സെക്ഷൻ 354, 355, 324 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP