Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിനേതാക്കൾ പല രാജ്യങ്ങളിൽ; സംവിധാനം ഫോൺ വഴി 'ഓൺലൈൻ ക്ലാസ് തമാശകൾ' തരംഗമാവുന്നു

അഭിനേതാക്കൾ പല രാജ്യങ്ങളിൽ; സംവിധാനം ഫോൺ വഴി 'ഓൺലൈൻ ക്ലാസ് തമാശകൾ' തരംഗമാവുന്നു

സ്വന്തം ലേഖകൻ

പൊട്ടിചിരിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് കോമഡികളുമായി ബ്രാന്റ്- ഇ ഒരുക്കിയ ''ചില ഓൺലൈൻ ക്ലാസ് തമാശകൾ'' എന്ന വെബ് കണ്ടന്റ് തരംഗമാവുമ്പോൾ അത് സൃഷ്ടിച്ച സാഹചര്യങ്ങളുടെ കൗതുകം ശ്രദ്ധേയമാവുന്നു. യു എ ഇ പ്രവാസികളായ നൈസലും മുഹാദ് വെമ്പായവുമാണ് ഇതിനു പിന്നിലെ ക്രിയേറ്റീവ് ശില്പികൾ. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവർ തന്നെ.

സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെ ഒരുമിച്ചു കൂടിയതാണ് ഒരേ വേവ് ലെങ്ങ്ത് ഉള്ള ഇരുവരും. സിനിമാമോഹ ചർച്ചകളുടെ ഇടവേളയിൽ ഈ ലോക്ക് ഡൗൺ സമയത്തെ അധിക സമയത്തെ എങ്ങനെ ക്രിയേറ്റീവ് ആയി ഉപയോഗപ്പെടുത്താം എ ചിന്തയാണ് ബ്രാൻഡ്- ഇ എ ആശയവും ഓലൈൻ ക്ലാസ് തമാശകൾ എ വെബ് കോമഡി എപ്പിസോഡും.

ആർ ജെ കാർത്തിക്, ആർ ജെ ദീപ, റേഡിയോ പ്രൊഡ്യൂസർ അരവിന്ദ് ഗോപിനാഥ്, ശ്യാം, ഭരത്, മഞ്ജു, പ്രദീപ്, മെൽവിൻ, രേഷ്മ, മാസ്റ്റർ ഇലാൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഖത്തർ, യുഎഇ, അമേരിക്ക, എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട് എങ്കിലും സംവിധയകരോ അഭിനേതാക്കളോ എല്ലാവരും പരസ്പരം നേരിട്ട് കണ്ടിട്ട് പോലുമില്ല. ഓൺലൈൻ ക്ലാസുകളുടെ വിവിധ തമാശ എലമെന്റുകളെ ഫോണിലും വീഡിയോ കോളുകളിലും കൂടി ബോദ്ധ്യപ്പെടുത്തി അഭിനയിപ്പിച്ച് എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുക എന്നത് വളരെ ശ്രമകരമായിരുന്നു എന്നും ആ എഫർട്ട് ജനങ്ങൾ ഏറ്റെടുത്ത് തുടങ്ങിയതിൽ സന്തോഷമുണ്ട് എന്നും അവർ പറഞ്ഞു. ക്യാമറ ശ്രീകുമാർ ആണ് പ്രധാനമായും കൈകാര്യം ചെയ്തിരിക്കുന്നത്. അജി കടയ്ക്കൽ ആണ് എഡിറ്റർ.

യഥാർഥ ഓൺലൈൻ ക്ലാസുകളിലൂടെ അദ്ധ്യാപകർ ചെയ്യുന്നത് മഹത്തായ കാര്യമാണെന്നും ഈ വീഡിയോ തമാശ എന്ന സാധ്യതയ്ക്ക് മാത്രം സൃഷ്ടിച്ചതാണെന്നും അവർ പറഞ്ഞു. കൂടുതലും അദ്ധ്യാപകർ തന്നെ വീഡിയോ ഇഷ്ടപ്പെട്ടതായി അറിക്കുന്നുണ്ട്. അത് വളരെ സന്തോഷമുണ്ടാക്കുന്നുണ്ട്. ബ്രാന്റ് ഫോർ എന്റർടെയിന്മെന്റ് എന്നാണ്യൂറ്റിയൂബ് ചാനലിന്റെ പേരെങ്കിലും ബ്രാന്റ്- ഇ എന്ന ചുരുക്കെഴുത്ത് കൗതുകമുണർത്തുന്നതാണ്.

ഈ വീഡിയോ ഷെയർ ആൻഡ് സബ്സ്‌ക്രൈബിങ്ങിലൂടെ ആസ്വാദകർ ഏറ്റെടുത്താൽ ബ്രാന്റ് - ഇ യുടെ പുതിയ വീഡിയോകൾ വൈകാതെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP