Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയ ശതമാനം 98.82; 41906 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു; കോവിഡ് കാലത്തെ എസ്എസ്എൽസി പരീക്ഷാഫലം മുൻവർഷങ്ങളേക്കാൾ കൂടുതൽ; ഏറ്റവും ഉയർന്ന വിജയശതമാനം പത്തനംതിട്ടയിൽ, കുറവ് വയനാട്ടിൽ; ചരിത്ര വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്; നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകൾ; ഫലം ഇവിടെ അറിയാം

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയ ശതമാനം 98.82; 41906 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു; കോവിഡ് കാലത്തെ എസ്എസ്എൽസി പരീക്ഷാഫലം മുൻവർഷങ്ങളേക്കാൾ കൂടുതൽ; ഏറ്റവും ഉയർന്ന വിജയശതമാനം പത്തനംതിട്ടയിൽ, കുറവ് വയനാട്ടിൽ; ചരിത്ര വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്; നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകൾ; ഫലം ഇവിടെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ വിജയ ശതമാനം 98.82 ആണ്. 41906 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കോവിഡ് കാലത്തെ എസ്എസ്എൽസി പരീക്ഷാഫലം മുൻ വർഷങ്ങളിലേക്കാൾ കൂടുതലാണ്. ഏറ്റവും ഉയർന്ന വിജയശതമാനം പത്തനംതിട്ടയിൽ, കുറവ് വയനാട് ജില്ലയിലാണ്. ചരിത്ര വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

ഇത് വരെ ഉയർന്ന ശതമാനം 2015 ഇൽ കിട്ടിയ 98.57 ശതമാനമാണ്. കോവിഡ് കാലത്ത് എസ്എസ്എൽസിക്ക് ഇത്തവണ റെക്കോർഡ് വിജയശതമാനമാണ് കിട്ടിയത്. നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്.സർക്കാർ സ്‌കൂളുകൾ 637 എണ്ണമാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അൺഎയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തിൽ പെടുന്നു. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.

ഫലം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സൈറ്റുകളിൽ ലഭ്യമായി തുടങ്ങി. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ് .എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നിവയുടെയും ഫലം സൈറ്റുകളിൽ ലഭിക്കും.

http://keralapareekshbhavan.inhttps://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ്‌സെറ്റുകളിൽ ഫലപ്രഖ്യാപനത്തിനുശേഷം പരീക്ഷഫലം ലഭ്യമാകുമെന്നും പരീക്ഷഭവൻ സെക്രട്ടറി അറിയിച്ചു. കൈറ്റിന്റെ വെബ്‌സൈറ്റിലും ഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈൽ ആപ്പിലൂടെയും പി.ആർ.ഡി ആപ്പിലൂടെയും റിസൽട്ട് ലഭിക്കും. വിദ്യാർത്ഥികളുടെ ഫലത്തിന് പുറമെ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിവിധ റിപ്പോർട്ടുകൾ, തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനവും മൊബൈൽ ആപ്പിൽ ലഭ്യമാകും.

ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും അറിയാം. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും.

മാർച്ച് പത്തിനാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൗണും മൂലം മാറ്റിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30വരെയാണ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP