Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്തപരിശോധന പ്രകാരം 10.4% പന്നി ഫാം തൊഴിലാളികൾ രോഗബാധിതർ; ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാമെന്നതിന് തെളിവില്ലാത്തത് മാത്രം ആശ്വാസം; കണ്ടെത്തിയത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള രോഗാണുവെന്ന വിലയിരുത്തലും സജീവം; സാധാരണ ഫ്ളുവിൽ നിന്നും മനുഷ്യനാർജിക്കുന്ന പ്രതിരോധം ജി4 വൈറസിനെ ചെറുക്കാനക്കില്ലെന്നും പഠനം; കൊറോണയ്ക്ക് പിന്നാലെ ഭീതിപ്പെടുത്തി പുതിയ തരം ഇൻഫ്‌ളുവൻസ വൈറസ് ചൈനയിൽ; കരുതലോടെ ലോകം

രക്തപരിശോധന പ്രകാരം 10.4% പന്നി ഫാം തൊഴിലാളികൾ രോഗബാധിതർ; ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാമെന്നതിന് തെളിവില്ലാത്തത് മാത്രം ആശ്വാസം; കണ്ടെത്തിയത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള രോഗാണുവെന്ന വിലയിരുത്തലും സജീവം; സാധാരണ ഫ്ളുവിൽ നിന്നും മനുഷ്യനാർജിക്കുന്ന പ്രതിരോധം ജി4 വൈറസിനെ ചെറുക്കാനക്കില്ലെന്നും പഠനം; കൊറോണയ്ക്ക് പിന്നാലെ ഭീതിപ്പെടുത്തി പുതിയ തരം ഇൻഫ്‌ളുവൻസ വൈറസ് ചൈനയിൽ; കരുതലോടെ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ വൈറസിനെ ചൈനീസ് പന്നികളിൽ കണ്ടെത്തിയതായി പഠനം ഗൗരവത്തോടെ കണ്ട് ലോകാരോഗ്യ സംഘടന. ചൈനീസ് പന്നികളിൽ കണ്ടുവരുന്ന ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് നാഷണൽ അക്കാദമി ഓഫ് സയൻസ് പഠനത്തിൽ പറയുന്നു. 2009ലെ പകർച്ചവ്യാധിയായ എച്ച്1 എൻ1 വൈറസിന് ജനിതക മാറ്റം സംഭവിച്ച ജി 4 വൈറസുകളെയാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ മുൻകരുതലെടുക്കാനാണ് ലോകാരോഗ്യ സംഘടന ഒരുങ്ങുന്തന്.

മനുഷ്യരെ ബാധിക്കുന്ന തരത്തിൽ വൈറസ് വ്യാപിക്കാനുള്ള എല്ലാ സവിശേഷതകളും ജി4നു ഉണ്ട്. അതിനാൽ കൂടുതൽ നീക്ഷണങ്ങൾ ആവശ്യമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധിക്കുന്നത് രോഗ വ്യാപനത്തിന്റെ തോത് വർധിപ്പിക്കും. ജി4 വൈറസ് ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ വർഗത്തിൽ പെടുന്നവയാണ്. കൊറോണ പേടിയിൽ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തുന്നത്.

പകർച്ചവ്യാധി ഭീഷണിയെ കുറിച്ച് അറിയാനായി ചൈന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ (സിഎയു) ലിയു ജിൻഹുവയുടെ നേതൃത്വത്തിലുള്ള സംഘം 10 ചൈനീസ് പ്രവിശ്യകളിലെ അറവുശാലകളിൽ പന്നികളിൽ നിന്ന് എടുത്ത 30,000 നാസികസ്രവങ്ങളും 2011 മുതൽ 2018 വരെ അവരുടെ വെറ്റിനറി ടീച്ചിങ് ഹോസ്പിറ്റലിൽ കണ്ട ശ്വാസകോശ ലക്ഷണങ്ങളുള്ള പന്നികളിൽ നിന്ന് ശേഖരിച്ച 1,000 സ്രവങ്ങളും വിശകലനം ചെയ്തു.

പരിശോധനയിൽ 179 പന്നികളിൽ പകർച്ചപനി സ്ഥിരീകരിച്ചു. ഇതിൽ ഇവയിൽ ഭൂരിഭാഗവും ജി 4 അല്ലെങ്കിൽ യുറേഷ്യൻ ഏവിയൻ വർഗ്ഗത്തിൽപെട്ട വൈറസാണ്. പനി, ചുമ, തുമ്മൽ തുടങ്ങിയ മനുഷ്യർക്ക് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനാൽ ഗവേഷകർ ഫെററ്റുകൾ ഉൾപ്പെടെയുള്ള വിവിധ പരീക്ഷണങ്ങൾ നടത്തി. സാധാരണ ഫ്ളുവിൽ നിന്നും മനുഷ്യനാർജിക്കുന്ന പ്രതിരോധം ജി4 വൈറസിനെ ചെറുക്കാനക്കില്ലെന്നും പഠനം വ്യക്തമാക്കി. ഇതാണ് ഗൗരവതരം.

രക്തപരിശോധന പ്രകാരം 10.4% പന്നി ഫാം തൊഴിലാളികൾ ഇതിനകം തന്നെ രോഗബാധിതരായിരുന്നു. അതിനാൽ വൈറസ് ഇതിനകം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നിട്ടുണ്ട്. എന്നാൽ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

പകർച്ചപനി വരുത്തുന്ന വൈറസുകൾക്കായി ചൈനീസ് പന്നികളുടെ നിരീക്ഷണം ശക്തിപ്പെടുത്താനും പന്നികളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ നിരീക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP