Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എം.സി.സി നേതാക്കൾക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാർഹം: ബഹ്റൈൻ കെ.എം.സി.സി

കെ.എം.സി.സി നേതാക്കൾക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാർഹം: ബഹ്റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് ധർണ നടത്തിയതിന് കെ.എം.സി.സി നേതാക്കൾക്കെതിരേ കേസെടുത്ത പൊലിസ് നടപടി പ്രതിഷേധാർഹമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്റൈൻ കെ.എം.സി.സി. കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിച്ച സംസ്ഥാന സർക്കാർ അതിനെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണ്. പ്രവാസികളുടെ വിഷയങ്ങൾ അധികാരികളുടെ മുന്നിൽ കൊണ്ടുവരാനുള്ള ജനാധിപത്യ സമര മാർഗ്ഗങ്ങളെ കേസെടുത്ത് തളർത്തി കളയാമെന്നുള്ളത് പിണറായി സർക്കാരിന്റെ വ്യാമോഹമാണ്. 

പ്രാവസികളോട് സംസ്ഥാന സർക്കാർ പ്രകടിപ്പിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഭാഗമായാണ് കെ.എം.സി.സി നേതാക്കൾക്കെതിരേ കേസെടുത്തത്. ഭരണകൂടത്തിന്റെ പിടിപ്പുകേട് തുറന്നുപറയുന്നവരെ കേസിൽ പെടുത്തിയും മറ്റും ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ ശൈലിയാണ് സംസ്ഥാനം പിന്തുടരുന്നതെന്നും കേസ് കൊണ്ട് പ്രവാസികളെ ഭയപ്പെടുത്താമെന്ന് ഭരണകൂടം കരുതേണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

ഏതൊരു പൗരന്റെയും പ്രതിഷേധിക്കാനുള്ള അവകാശത്തെ പൊലീസനെ കൊണ്ട് ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ധർണ നടത്തിയതിന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന ട്രഷറർ എം.ആർ നാസർ, ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈ. പ്രസിഡണ്ട് ശംസുദ്ദീൻ വെള്ളികുളങ്ങര, ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ഹാഷിം എന്നിർക്കെതിരേ പൊലിസ് കേസെടുത്തത്. കോവിഡ് പ്രതിരോധത്തിലും പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തിലും പരാജയപ്പെട്ട സർക്കാർ അതിന്റെ ജാള്യത മറയ്ക്കാനാണ് പൊലീസിനെ കൊണ്ട് പൊതുജനത്തെ ഭയപ്പെടുത്തുന്നത്. കോവിഡ് കാലം അടിയന്തരാവസ്ഥ കാലമല്ലെന്ന് സർക്കാർ മനസ്സിലാക്കണം. പ്രവാസികളും പൊതുജനങ്ങളുമൊക്കെ ഏറെ ദുരിതത്തോടെയാണ് ഈ കാലഘട്ടത്തിലൂടെ കഴിഞ്ഞുപോകുന്നത്. അതിനിടെ സർക്കാരുകൾ ദ്രോഹപരമായ തീരുമാനങ്ങളെടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യേണ്ടത് ജനാധിപത്യ കടമകൂടിയാണെന്നും സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടിയെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP