Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആപ്പ് നിരോധനത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ്; ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിവരികയാണെന്ന് സാവോ ലിജിയാൻ; ഇന്ത്യൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈനയും; കേന്ദ്രസർക്കാറിന്റെ തീരുമാനത്തിന് മുമ്പ് വിലക്കേർപ്പെടുത്തിയതെന്ന് റിപ്പോർട്ട്

ആപ്പ് നിരോധനത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ്; ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിവരികയാണെന്ന് സാവോ ലിജിയാൻ; ഇന്ത്യൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈനയും; കേന്ദ്രസർക്കാറിന്റെ തീരുമാനത്തിന് മുമ്പ് വിലക്കേർപ്പെടുത്തിയതെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടി കടുത്ത ആശങ്ക അറിയിച്ച് ചൈന. ചൈനീസ് വിദേശകാര്യ വക്താവാണ് ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചത്. ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിവരികയാണെന്ന് വക്താവ് സാവോ ലിജിയാൻ പ്രതികരിച്ചു. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഈ ആപ്പുകൾ ഭീഷണിയാണെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.ഇന്ത്യ ചൈന അതിർത്തി തർക്കത്തെ തുടർന്ന് ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

ടിക് ടോകിന് പുറമേ ഷെയർ ഇറ്റ്, ഹലോ, യുസി ബ്രൗസർ, യു കാം മേക്കപ്പ്, എംഐ കമ്യൂണിറ്റി, ന്യൂസ് ഡോഗ്, എക്സൻഡർ, കാം സ്‌കാനർ, യുസി ന്യൂസ്്, വി ചാറ്റ്, യു വീഡിയോ, എംഐ വീഡിയോ കോൾ ഉൾപ്പെടെയുള്ള 59 മൊബൈൽ ആപ്പുകളാണ് നിരോധിച്ചത്.ചൈനീസ് സർക്കാരിന് ഡാറ്റകൾ ചോർത്തി നൽകുന്നുവെന്ന ആരോപണത്തെ തുടർന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം അതിർത്തിയിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഇന്ത്യൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന. ഇന്ത്യൻ വെബ്സൈറ്റുകളും ടിവി ചാനലുകളും ചൈനയിൽ ലഭ്യമല്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം ചൈനീസ് വെബ്സൈറ്റുകൾ ഇന്ത്യയിൽ ലഭ്യമാണ്. എന്നാൽ ജൂൺ 15 സംഘർഷത്തിന് ശേഷം ചൈനയിൽ വിപിഎൻ സർവറുകളിൽ നിന്ന് മാത്രമാണ് ഇന്ത്യൻ സൈറ്റുകൾ ഉപയോഗിക്കാൻ സാധിക്കുന്നത്. ഐപി ടിവി വഴിയുള്ള ടിവി ചാനലുകൾ ലഭ്യമാകുന്നുണ്ട്. ഏറ്റവുംകൂടുതൽ പേർ ഉപയോഗിക്കുന്ന എക്സ്പ്രസ് വിപിഎൻ ചൈനയിൽ നിലവിൽ ലഭ്യമല്ല.

ഒരു പബ്ലിക് ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് വ്യത്യസ്തമായി ആളുകൾക്ക് സ്വകാര്യ നെറ്റുവർക്കുകൾ വഴി സൈറ്റുകൾ ഉപയോഗിക്കാം എന്നതാണ് വിർച്വൽ പ്രവൈവറ്റ് നെറ്റുവർക്ക് (വിപിഎൻ) പ്രത്യേകത. എന്നാൽ വിപിഎൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള അഡ്വാൻസ്ഡ് ഫയർവാളുകൾ ചൈന നിർമ്മിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിന് മുൻപ് തന്നെ ചൈന ഇന്ത്യൻ മാധ്യമങ്ങളെ നിരോധിച്ചു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശക്തമായ ഓൺലൈൻ സെസൻസർഷിപ്പ് നിലനിൽക്കുന്ന രാജ്യമാണ് ചൈന. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായാണ് ശക്തമായ സെൻസർഷിപ്പ് നടപ്പാക്കിയിരിക്കുന്നത്. പതിനായരത്തിന് മുകളിലാണ് ഓരോ വർഷവും ചൈനയിൽ നിരോധിക്കപ്പെടുന്ന വെബ്സൈറ്റുകളുടെ എണ്ണമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വ്യക്കമാക്കുന്നു.

ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾക്കും ബ്ലൂം ബെർഗ്, ദി വാൾസ്ട്രീറ്റ് ജേർണൽ, ന്യൂയോർക്ക് ടൈംസ് പോലുള്ള മാധ്യമങ്ങൾക്കും ചൈനയിൽ നിരോധനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP