Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ സമയം കൊച്ചിയിൽ ആയതിനാൽ തലസ്ഥാനത്തേക്ക് എത്തുക അസാധ്യമായി; ഒരാഴ്ച കഴിഞ്ഞ് എത്തിയപ്പോൾ മുതിർന്ന ചീഫ് എഞ്ചിനീയർക്ക് ലഭിച്ചത് അകറ്റിനിർത്തലും ശമ്പള നിഷേധവും; മൂന്നു മാസ പീഡനപർവത്തിൽ കോടതി നൽകിയത് ഉടനടി പുനർനിയമനത്തിനുള്ള ഉത്തരവ്; പിന്നാലെ സസ്‌പെൻഷൻ നൽകി സുധാകര പ്രതികാരം; റിക്ക് എംഡി സൈജാമോൾ എൻ. ജേക്കബിന്റെ സസ്‌പെൻഷൻ അസാധാരണം

ലോക്ക് ഡൗൺ സമയം കൊച്ചിയിൽ ആയതിനാൽ തലസ്ഥാനത്തേക്ക് എത്തുക അസാധ്യമായി; ഒരാഴ്ച കഴിഞ്ഞ് എത്തിയപ്പോൾ മുതിർന്ന ചീഫ് എഞ്ചിനീയർക്ക് ലഭിച്ചത് അകറ്റിനിർത്തലും ശമ്പള നിഷേധവും; മൂന്നു മാസ പീഡനപർവത്തിൽ കോടതി നൽകിയത് ഉടനടി പുനർനിയമനത്തിനുള്ള ഉത്തരവ്; പിന്നാലെ സസ്‌പെൻഷൻ നൽകി സുധാകര പ്രതികാരം; റിക്ക് എംഡി സൈജാമോൾ എൻ. ജേക്കബിന്റെ സസ്‌പെൻഷൻ അസാധാരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിക്ക് എംഡി സൈജാമോൾ എൻ. ജേക്കബിനെ സസ്‌പെൻഡ് ചെയ്തതിൽ പൊതുമരാമത്ത് വകുപ്പിൽ അമർഷം പുകയുന്നു. ചീഫ് എഞ്ചിനീയർ തലത്തിലുള്ള ഉദ്യോഗസ്ഥ പ്രതികാര നടപടിക്ക് ഇരയായതിലാണ് വകുപ്പ് തലത്തിൽ അമർഷം പുകയുന്നത്. സസ്‌പെൻഷനും പ്രതികാര നടപടിയും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തുകൊച്ചിയിലായതിനാൽ ഒരാഴ്ച ഡ്യുട്ടിക്ക് എത്താൻ സൈജമോൾക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് പോസ്റ്റിൽ നിന്നുള്ള മാറ്റി നിർത്തലും ശമ്പള നിഷേധവും ഇപ്പോഴുള്ള സസ്‌പെൻഷനും ഒക്കെ വന്നിരിക്കുന്നത്. അഴിമതിയും വെട്ടിപ്പുമൊന്നുമല്ല നടന്നിരിക്കുന്നത് ഒരാഴ്ച ഡ്യൂട്ടിക്ക് എത്താൻ കഴിയാത്ത പ്രശ്‌നം മാത്രമാണ്. അതും ലോക്ക് ഡൗൺ കാലത്ത്. ഇതാണ് നടപടിക്ക് എതിരെ വകുപ്പിൽ പുകയുന്ന അമർഷത്തിനു പിന്നിലുള്ളത്.

കെആർ.എഫ്.ബി.-പി.എം.യു. പ്രോജക്ട് ഡയറക്‌റർ പോസ്റ്റിൽ നിന്ന് ഏപ്രിലിൽ മാറ്റിയതിനും രണ്ടു മാസമായി ശമ്പളം നിഷേധിക്കപ്പെട്ടതിനെയും തുടർന്ന് ഇവർ കേരള അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥയ്ക്ക് അനുകൂലമായി ഈ മാസം ട്രിബ്യൂണൽ വിധി വന്നതിനെ തുടർന്നാണ് സസ്പെൻഷനും വന്നിരിക്കുന്നത്. ചീഫ് എഞ്ചിനീയർ തലത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥ വകുപ്പിനെതിരെ കോടതിയെ സമീപിച്ചത് വകുപ്പിലെ ഉന്നതരെ ചൊടിപ്പിച്ചിരുന്നു. കോടതി വിധിക്ക് പിന്നാലെ തന്നെയാണ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവും വന്നിരിക്കുന്നത്. സൈജമോൾ ഇരുന്നിരുന്ന പൊതുമരാമത്ത് വകുപ്പിലെ കെ.ആർ.എഫ്.ബി.-പി.എം.യു. പ്രോജക്ട് ഡയറക്ടർ പോസ്റ്റ് അഴിമതിക്ക് വളക്കൂറുള്ള പോസ്റ്റായിരുന്നു. സത്യസന്ധയായ ഉദ്യോഗസ്ഥ എന്ന നിലയിലാണ് സൈജ മോൾക്ക് ഈ ലാവണം ലഭിച്ചത്. ഈ പോസ്റ്റ് കണ്ണ് വെച്ച് ഒട്ടുവളരെപ്പേർ വകുപ്പിലുണ്ടായിരുന്നു. ഇവരെ ഇവിടെ വാഴിക്കാതിരിക്കാനുള്ള ശ്രമങ്ങളും ശക്തമായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗൺ പ്രശ്‌നം വീണു കിട്ടുന്നത്. ഇത് ചിലർ സൈജമോൾക്കെതിരെ ഉപയോഗിക്കുകയായിരുന്നു എന്ന ആരോപണവും വകുപ്പിൽ ശക്തമാണ്.

രണ്ടു മാസമായി സൈജമോൾക്ക് ശമ്പളമില്ല. മാർച്ച് മുതൽ ഇവർ അഭിമുഖീകരിക്കുന്ന ഈ പീഡന പർവത്തിനു ശേഷമാണ് ഇപ്പോൾ സസ്‌പെൻഷനും വന്നത്. മാർച്ച് ലോക്ക് ഡൗൺ പ്രഖ്യാപനം വന്നപ്പോൾ ആ സമയം ആർ.എഫ്.ബി.-പി.എം.യു. പ്രോജക്ട് ഡയറക്ടറായ സൈജാമോൾ കൊച്ചിയിലായിരുന്നു. മാർച്ച് 23 നു കൊച്ചിയിലുള്ള അവർക്ക് ഈ മാസം 31 വരെ എത്താൻ കഴിഞ്ഞില്ല. ഏപ്രിൽ ഒന്നിനാണ് എത്തുന്നത്. ലോക്ക്‌ഡൗൺ കാലത്ത് അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരായില്ല എന്ന് പറഞ്ഞു അന്ന് മുതൽ ഇവർക്ക് എതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടി തുടരുകയായിരുന്നു. എന്തുകൊണ്ട് കൊച്ചിയിൽ നിന്നും എത്താൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു സൈജമോൾ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഈ വിശദീകരണം തള്ളിക്കളഞ്ഞു ശമ്പളം പിടിക്കലും അന്വേഷണവും ഒക്കെ നടക്കുകയായിരുന്നു. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് സൈജമോൾ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഏപ്രിലിൽ കെ.ആർ.എഫ്.ബി.-പി.എം.യു. പ്രോജക്ട് ഡയറക്ടർ പോസ്റ്റിൽ നിന്നും മാറ്റി നിർത്തിയപ്പോൾ എന്തുകൊണ്ട് സൈജമോൾക്ക് വേറെ പോസ്റ്റ് നൽകിയില്ല എന്നാണ് ട്രിബ്യൂണൽ ചോദിച്ചത്. ഇതിനെ തുടർന്നാണ് റിക്ക് എംഡിയായി ഇവർക്ക് നിയമനം ലഭിച്ചത്. റിക്ക് എംഡിയായി ജൂൺ 18 നു നിയമനം ലഭിച്ചിരിക്കവേ അതിനു തുടർച്ചയായി ഈ മാസം തന്നെ സസ്‌പെൻഷൻ ഉത്തരവും വരുകയായിരുന്നു.

ഏകപക്ഷീയമായ നടപടിയും പ്രതികാര നടപടിയുമാണ് മന്ത്രി തലത്തിൽ സൈജമോൾക്ക് എതിരെ വന്നത് എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സംസാരം. സത്യസന്ധയായ ഉദ്യോഗസ്ഥയ്ക്ക് എതിരെയാണ് നടപടി എന്നതിനാൽ ഇവർക്കുള്ള പിന്തുണയും ശക്തമാണ്. പക്ഷെ നടപടി വന്നത് വകുപ്പ് തലത്തിൽ ആയതിനാൽ ഉദ്യോഗസ്ഥർ നിസ്സഹായരാണ്. സാധാരണ ഗതിയിൽ ചീഫ് എഞ്ചിനീയർ വിശദീകരണം നൽകിയാൽ അത് സ്വീകരിച്ച് നടപടികൾ അവസാനിക്കുകയാണ് പതിവ്. പക്ഷെ സൈജമോൾ വിശദീകരണം നൽകിയപ്പോൾ അത് മുതൽ നടപടികൾക്ക് തുടക്കമാവുകയായിരുന്നു. ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി സ്വീകരിക്കാൻ വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ അന്വേഷണം ഏർപ്പെടുത്തുകയാണ് വകുപ്പ് ചെയ്തത്. ഈ റിപ്പോർട്ട് കൂടി വന്നതിനു ശേഷമാണ് സസ്‌പെൻഷൻ വന്നത്. വലിയ ആരോപണങ്ങളാണ് സൈജയ്ക്ക് എതിരെ വകുപ്പ് തലത്തിൽ വന്നത്. ഉന്നതോദ്യോഗസ്ഥർ ഓഫീസിലുണ്ടാകണമെന്ന നിർദ്ദേശം ധിക്കരികച്ച്, സർക്കാർ അനുവാദമില്ലാതെയും ചുമതല മറ്റാർക്കും നൽകാതെയും ഓഫീസിൽ വരാതിരുന്നു, കിഫ്ബി പണികൾ സ്തംഭിക്കാൻ ഇടയാക്കി എന്നൊക്കെയുള്ള കുറ്റങ്ങളാണ് വകുപ്പ് ഇവർക്ക് എതിരെ ചാർത്തിയത്. എന്നാൽ ഇതെല്ലാം വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഓഫീസ് നിഷേധിക്കുകയാണ്.

ഉന്നത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടായിരിക്കണം എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് എഞ്ചിനീയർ ആയിരുന്ന സൈജമോൾ ആരെയും അറിയിക്കാതെയാണ് കൊച്ചിയിൽ പോയത്. ഒരാഴ്ചയോളം അനധികൃതമായി ഡ്യൂട്ടിക്ക് വന്നില്ല-മന്ത്രിയുടെ ഓഫീസ് മറുനാടനോട് പ്രതികരിച്ചു. അത് പ്രകാരമുള്ള നടപടിയാണ് വന്നത്. റോഡ് പോയി നോക്കാൻ പോയി എന്ന് പറഞ്ഞു. അന്വേഷിച്ചപ്പോൾ അവർക്ക് അവർ അവിടെ എത്തിയില്ലെന്ന് മനസിലാക്കാൻ സാധിച്ചു. അന്വേഷണ റിപ്പോർട്ട് വന്നതും അത് പ്രകാരമാണ്. പകപോക്കൽ ഒന്നും ഈ കാര്യത്തിൽ നടന്നിട്ടില്ല. പകപോക്കേണ്ട ആവശ്യമില്ല. കിഫ്ബി റോഡ് പ്രോജക്റ്റ് മുഴുവൻ നോക്കുന്ന പോസ്റ്റ് ആണ് കെആർ.എഫ്.ബി.-പി.എം.യു. പ്രോജക്ട് ഡയറക്‌റർ പദവി. അതിന്റെ മൊത്തം ചുമതല ഇവർക്കാണ്. ഫയലുകൾ ആരെയും ഏൽപ്പിക്കുകയും ചെയ്തില്ല. ലോക്ക് ഡൗൺ തുടരുകയും ചെയ്തു. ജോലിയിൽ ഇവർ വീഴ്ച വരുത്തി. റിക്കിലേക്ക് മാറ്റിയത് ഈ പ്രശ്‌നം കാരണമാണ്. റിക്കിൽ ഇവർ ചാർജ് എടുത്ത ശേഷമാണ് അന്വേഷണ റിപ്പോർട്ട് വന്നത്. അതിനാലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഷൻ വന്നത്-മന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു

പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ സസ്പെന്റ് ചെയ്തു : മന്ത്രി ജി. സുധാകരൻ

പൊതുമരാമത്ത് കിഫ്ബി പണികളുടെ സംസ്ഥാന ചുമതലയുണ്ടായിരുന്ന കെ.ആർ.എഫ്.ബി-പി.എംയു പ്രൊജക്ട് ഡയറക്ടർ (ചീഫ് എഞ്ചിനീയർ) സൈജാമോൾ എൻ. ജേക്കബിനെയാണ് (ഇപ്പോൾ റിക്ക് എം.ഡി) സസ്പെന്റ് ചെയ്തത്. പകരം ആർക്കും ചുമതല നൽകാതെയും സർക്കാരിനെ അറിയിക്കാതെയും ഓഫീസിൽ ഹാജരാകാതെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനാണ് ടിയാളെ സസ്പെന്റ് ചെയ്തതെ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഉത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടാകണമെ സർക്കാർ നിർദ്ദേശം ധിക്കരിച്ച് സർക്കാർ അനുവാദമില്ലാതെയും, ചുമതല മറ്റാർക്കും നൽകാതെയും ഓഫീസ് വിട്ടു വീട്ടിൽ കഴിഞ്ഞ് കിഫ്ബി പണികൾ സംസ്ഥാനത്താകമാനം സ്തംഭിപ്പിക്കാൻ ഇടയാക്കിയതിന് സൈജാമോളിൽ നിന്നും വിശദീകരണം ആവശ്യപ്പെടുകയും അവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോര്ട്ട് സമർപ്പിക്കാൻ വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോര്ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിൽ ടിയാൾ ഓഫീസിൽ നിന്നും വിട്ടു നിന്നപ്പോൾ പരിശോധന നടത്തിയതായി അവകാശപ്പെടുന്ന റോഡിൽ ടിയാൾ പരിശോധനക്ക് എത്തിയതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല എന്നാണു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്. ഈ സമയം അവർ സർക്കാർ അനുവാദമില്ലാതെ സ്വന്തം വീ'ട്ടിൽ കഴിയുകയായിരുന്നു. ചീഫ് എഞ്ചിനീയറായി പ്രമോഷൻ ലഭിച്ചി'ട്ടും അവർ ജോലിയിൽ പ്രവേശിക്കുതിന് വളരെ കാലതാമസമുണ്ടായി. സർക്കാർ വിശദീകരണം ചോദിച്ചി'ട്ടും ചെയ്ത തെറ്റ് സമ്മതിക്കാൻ അവർ തയ്യാറായിട്ടില്ല. 14,000 കോടി രൂപയുടെ കിഫ്ബി പണികളുടെ ചുമതലയാണ് ടിയാൾക്ക് ഉണ്ടായിരുന്നത്. യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് ചീഫ് എഞ്ചിനീയർ പെരുമാറിയത്. കോവിഡ് നിയന്ത്രണത്തിനകത്ത് നിന്നു പൊതുമരാമത്ത് വകുപ്പ് പരമാവധി വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു വരുമ്പോഴാണ് ഉത്തരവാദിത്വരഹിതമായ ഇത്തരം ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവൃത്തികളെന്നും അത് അനുവദിക്കില്ലെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP