Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഗ്‌നശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്ക്ക് കിടപ്പാടവും നഷ്ടമാകുമോ? കൊച്ചിയിലെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് രഹ്‌ന ഫാത്തിമയോട് ബിഎസ്എൻഎൽ; 30 ദിവസത്തിനകം ക്വാർട്ടേഴ്‌സിൽ നിന്ന് ഒഴിയണമെന്ന് നിർദ്ദേശം; ബിഎസ്എൻഎൽ നടപടി നിർബന്ധിത വിരമിക്കലിന് നേരത്തെ നോട്ടീസ് നൽകിയതിന് എതിരായി രഹ്നയുടെ അപ്പീൽ നിലനിൽക്കവേ; വിവാദമായ നഗ്നതാപ്രദർശന കേസിൽ രഹ്നയെ അറസ്റ്റു ചെയ്യാനും സാധ്യത കൂടുതൽ

നഗ്‌നശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്ക്ക് കിടപ്പാടവും നഷ്ടമാകുമോ? കൊച്ചിയിലെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് രഹ്‌ന ഫാത്തിമയോട് ബിഎസ്എൻഎൽ; 30 ദിവസത്തിനകം ക്വാർട്ടേഴ്‌സിൽ നിന്ന് ഒഴിയണമെന്ന് നിർദ്ദേശം; ബിഎസ്എൻഎൽ നടപടി നിർബന്ധിത വിരമിക്കലിന് നേരത്തെ നോട്ടീസ് നൽകിയതിന് എതിരായി രഹ്നയുടെ അപ്പീൽ നിലനിൽക്കവേ; വിവാദമായ നഗ്നതാപ്രദർശന കേസിൽ രഹ്നയെ അറസ്റ്റു ചെയ്യാനും സാധ്യത കൂടുതൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗ്‌ന ശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ അറസ്റ്റു ഭീഷണി നേരിടുന്ന ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കിടപ്പാടവും നഷ്ടമാകുമോ? രഹ്ന ഫാത്തിമയോടെ കൊച്ചിയിലെ ക്വാർട്ടേഴ്‌സ് ഒഴിയാൻ ബിഎസ്എൻൽ നിർദ്ദേശം നൽകി. 30 ദിവസത്തിനകം ക്വാർട്ടേഴ്‌സിൽ നിന്ന് ഒഴിയണം എന്നാണ് നിർദേശിച്ചിരിക്കുന്നത്. കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചതിന്റെ പേരിലെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന്റെ നടപടി. നിർബന്ധിത വിരമിക്കലിന് നേരത്തെ രഹ്‌നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ഈ നോട്ടീസിൽ അപ്പീൽ നൽകിയിരിക്കെയാണ് ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്.

കൊച്ചിയിലെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് രഹ്‌ന ഫാത്തിമയോട്  എസ്എൻഎൽകൊച്ചിയിലെ ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് രഹ്‌ന ഫാത്തിമയോട് ബിഎസ്എൻഎൽ നഗ്‌നശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസിന്റെ നിലപാടും തേടിയിട്ടുണ്ട് കോടതി. സാമൂഹിക മാധ്യമത്തിലൂടെ ദൃശ്യം കണ്ട ബിജെപി നേതാവ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എഫ്.ഐ.ആർ പകർപ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് രഹ്‌ന ഹരജി നൽകിയിരിക്കുന്നത്.

ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നുണ്ട്. ജാമ്യം ലഭിക്കാവുന്ന കേസാണെങ്കിലും പൊതുജന പ്രതിഷേധത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പാണ് ചേർത്തിരിക്കുന്നത്. തന്റെ മതപരവും രാഷ്ട്രീയപരവുമായ നിലപാടുകളോട് എതിർപ്പുള്ളവർ വൈരാഗ്യം മൂലമാണ് തനിക്കെതിരെ പരാതി നൽകിയിട്ടുള്ളതെന്നാണ് രഹ്‌നയുടെ വാദം.

സമൂഹമാധ്യമം വഴി വീഡിയോ പങ്കുവച്ചതിന് പിന്നാലെ ബാലവാകാശ കമ്മീഷനും ഇടപെട്ടിരുന്നു. ബാലാവകാശ കമ്മീഷനാണ് രഹ്നയ്ക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ലാപ്ടോപ്, പെയിന്റ് ചെയ്യാൻ ഉപയോഗിച്ച ബ്രഷ്, ചായങ്ങൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുരുന്നു. ബോഡി ആർട്ട് ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് രഹ്ന തന്റെ നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്‌ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്‌ച്ചകൾ തുറന്നുകാട്ടുന്നതും രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. നഗ്‌നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ് എന്നും രഹ്ന കുറിക്കുന്നു.

രഹ്നയെ പിന്തുണച്ച് ശ്രീലക്ഷ്മി അറയ്ക്കൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വരികയും ചെയ്തു. അർദ്ധ നഗ്‌നത പ്രദർശിപ്പിച്ചതിന്റെ പേരിൽ കേസെടുത്തതിൽ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരണം നടത്തിയത്. മുൻകൂർ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ലെന്നും. നഗ്‌നത പ്രദർശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യമെന്നും രഹ്ന പ്രതികരിച്ചത്. നിയമങ്ങൾ പാലിച്ച് തന്നെയാണ് ദൃശ്യങ്ങൾ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും താരം പറയുന്നത്.

പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊണ്ട് തന്റെ അർദ്ധനഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും വിഷയത്തിൽ കേസ്സെടുത്തിട്ടുണ്ട്. ഇതിനിടെ രഹ്നയെ അന്വേഷിച്ച് പൊലീസ് പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ എത്തിയെങ്കിലും അവർ സ്ഥലത്തുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP