Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി; നിരോധനം ഏർപ്പെടുത്തിയതോടെ ആശങ്കയിലായത് ചൈനീസ് കമ്പനികളിലെ ഇന്ത്യയിലെ ജീവനക്കാർ; രണ്ടായിരത്തിലേറെ ജീവനക്കാർ തൊഴിൽനഷ്ട ഭീതിയിൽ; പരിഭ്രാന്തി വേണ്ടെന്ന് ബെറ്റ് ഡാൻസ്; വിവരങ്ങൾ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ല; കേന്ദ്രത്തിന് ഉടൻ വിശദീകരണം നൽകുമെന്ന് വ്യക്തമാക്കി ടിക്ക് ടോക്കും; നിരോധിത ആപ്പുകൾ ഫോണിൽ ഉപയോഗിച്ചാൽ കുറ്റകരമാകുമോ എന്ന ആശങ്കയും ശക്തം

ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി; നിരോധനം ഏർപ്പെടുത്തിയതോടെ ആശങ്കയിലായത് ചൈനീസ് കമ്പനികളിലെ ഇന്ത്യയിലെ ജീവനക്കാർ; രണ്ടായിരത്തിലേറെ ജീവനക്കാർ തൊഴിൽനഷ്ട ഭീതിയിൽ; പരിഭ്രാന്തി വേണ്ടെന്ന് ബെറ്റ് ഡാൻസ്; വിവരങ്ങൾ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ല; കേന്ദ്രത്തിന് ഉടൻ വിശദീകരണം നൽകുമെന്ന് വ്യക്തമാക്കി ടിക്ക് ടോക്കും; നിരോധിത ആപ്പുകൾ ഫോണിൽ ഉപയോഗിച്ചാൽ കുറ്റകരമാകുമോ എന്ന ആശങ്കയും ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ടിക്ക് ടോക്കിനെ മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കി. പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ്‌സ്റ്റോർ എന്നിവയിൽ നിന്നാണ് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്റെ വിശദീകരണം. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിവരങ്ങൾ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക് ടോക് വിശദീകരിച്ചു. നിരോധനത്തിന് ശേഷമുള്ള ടിക് ടോക്കിന്റെ ആദ്യ പ്രതികരണമാണിത്. കേന്ദ്രസർക്കാരിന് ഉടൻ വിശദീകരണം നൽകുമെന്നും ടിക് ടോക് അറിയിച്ചു.

ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം അതേസമയം, നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള യുസി ബ്രൗസർ, വീ ചാറ്റ്, ബിഗോ ലൈവ്, ഷീൻ എന്നീ ആപ്പുകൾ രണ്ട് സ്റ്റോറുകളിലും ലഭ്യമാണ്.

ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്‌ബോ, എക്‌സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്‌പെയ്‌സ്, എംഐ വിഡിയോ കോൾ ഷാവോമി, വിസിങ്ക്, ഇഎസ് ഫയൽ എക്‌സ്‌പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്‌ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ,ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്ഡു ട്രാൻസ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്‌ളൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജണ്ട്‌സ്, ഡിയു പ്രൈവസി തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടത്.

59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതോടെ ആശങ്കയിലായത് ചൈനീസ് കമ്പനികളിലെ ഇന്ത്യയിലെ ജീവനക്കാരാണ്. നിരോധനം അനന്തമായി നീളുകയാണെങ്കിൽ തൊഴിൽ നഷ്ടമാകുമോ എന്നതാണ് ജീവനക്കാരുടെ ആശങ്ക. ബൈറ്റ് ഡാൻസ്, യുസി വെബ്, ലൈക്കീ തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഓഫീസുകളും ജീവനക്കാരുമുണ്ട്. ഏകദേശം രണ്ടായിരത്തിലധികം പേർ ഈ കമ്പനികളിൽ മികച്ച ശമ്പളത്തോടെ ജോലിചെയ്യുന്നു.

ഹലോ, ടിക് ടോക് തുടങ്ങിയ ആപ്പുകളുടെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഇന്ത്യയിൽ ചുവടുറപ്പിച്ചത്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ബൈറ്റ് ഡാൻഡ് ഓഫീസുകൾ സ്ഥാപിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിൽ ആപ്പുകളിലെ സേവനം ലഭ്യമായതോടെ ഒട്ടേറേ പേർക്കാണ് ബൈറ്റ് ഡാൻസിൽ ജോലി ലഭിച്ചത്. മലയാളികളടക്കം ഒട്ടേറേപേർ ബൈറ്റ് ഡാൻസിന്റെ വിവിധ ഓഫീസുകളിലായി ജോലിചെയ്യുന്നു. എന്നാൽ ടിക് ടോക്കിനും ഹലോയ്ക്കും നിരോധനം നിലവിൽവന്നതോടെ ജോലി നഷ്ടപ്പെടുമോ എന്നതാണ് ജീവനക്കാരുടെ ചോദ്യം.

ആപ്പുകളുടെ നിരോധനത്തെക്കുറിച്ച് കമ്പനി മേധാവികളിൽനിന്ന് ജീവനക്കാർക്ക് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, പരിഭ്രാന്തി വേണ്ടെന്നും ഇതുവരെ ചെയ്തിരുന്ന ജോലികൾ തുടർന്നുപോകാനുമാണ് മേധാവികൾ ജീവനക്കാർക്ക് അനൗദ്യോഗികമായി നൽകിയിരിക്കുന്ന നിർദ്ദേശം. വിനോദ, സിനിമ മേഖലകളിലടക്കം ബൈറ്റ് ഡാൻസ് വൻകിട കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇതുസംബന്ധിച്ച ഭാവിപ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലാണ്.

രാജ്യസുരക്ഷ മുൻനിർത്തിയാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. നിരോധനം നിലവിൽവന്നതിനാൽ പിന്നാലെ ഇവ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നടക്കം നീക്കി. 2000ത്തിലെ ഐടി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരമാണ് കേന്ദ്രസർക്കാർ ആപ്പുകളെ നിരോധിച്ചത്. രാജ്യത്തിന്റെ അഖണ്ഡത, രാജ്യത്തിന്റെ സുരക്ഷ, രാജ്യത്തിന്റെ പ്രതിരോധ സംവിധാനം, വിദേശ രാജ്യങ്ങളുടെ സൗഹൃദം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഏതോരു കമ്പ്യൂട്ടർ ഫോൺ വഴിയുള്ള പൊതുജനത്തിന് ലഭിക്കുന്ന ഇൻഫർമേഷനും ബ്ലോക്ക് ചെയ്യാനോ, നിയന്ത്രിക്കാനോ ഉള്ള അധികാരമാണ് ഈ വകുപ്പ് സർക്കാറിന് നൽകുന്നത്. ഇത് ഉപയോഗിച്ചാണ് 59 സൈറ്റുകളെ സർക്കാർ നിരോധിച്ചത്.

സർക്കാർ ഇറക്കിയ ഉത്തരവിൽ ഈ ആപ്പുകൾ സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് പറയുന്നത്. ഈ ആപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയാണ് കൂടുതൽ എന്നും ഐടി മന്ത്രാലയം പറയുന്നു. ഉപയോക്താക്കളിൽ നിന്നും നിയമപരമായി അല്ലാതെ ശേഖരിക്കുന്ന ഡാറ്റ ഇത്തരം ആപ്പുകൾ വിദേശത്തേക്ക് കടത്തുന്നുവെന്നും ഐടി മന്ത്രാലയം പറയുന്നു. അതിനാൽ തന്നെ ഈ വിഷയം രാജ്യത്തിന്റെ കെട്ടുറപ്പിനെയും അഖണ്ഡതയെയും ബാധിക്കുന്ന ആഴത്തിലുള്ള വിഷയമാണെന്നും പെട്ടെന്നുള്ള നടപടി ആവശ്യമാണെന്നും ഉത്തരവിൽ ഐടി മന്ത്രാലയം പറയുന്നു.

എങ്ങനെ ഇത് നടപ്പിലാക്കും?

ഇത് സംബന്ധിച്ച് വിവിധ മൊബൈൽ നെറ്റ്‌വർക്ക് പ്രോവൈഡർമാർക്ക് കേന്ദ്രം ഉടൻ നിർദ്ദേശം നൽകും. ഇതോടെ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയാത്തവിധം സർവീസ് പ്രോവൈഡർമാർ ബ്ലോക്ക് ചെയ്യാനാണ് സാധ്യത. ഒപ്പം തന്നെ വിവിധ ആപ്പ് സ്റ്റോറുകളിൽ നിന്നും ഈ ആപ്പുകൾ ബ്ലോക്ക് ചെയ്യും. ലൈവ് ഇന്റർനെറ്റ് ആവശ്യമില്ലാത്ത ആപ്പുകൾ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിച്ചാലും ഇൻസ്റ്റാൾ ചെയ്ത ഫോണിലൂടെ ആപ്പ് നിലനിൽക്കാനാണ് സാധ്യത, റെക്കോർഡുകൾ നഷ്ടപ്പെടില്ല. പക്ഷെ പുതിയ അപ്‌ഡേഷൻ ഒന്നും നടക്കില്ല. ഈ ആപ്പുകൾക്ക് പുതിയ അപ്ഡേറ്റുകൾ ഉണ്ടാകില്ല എന്നതാണ് നിരോധനത്തിലൂടെ നടപ്പിലാകുക.

അതായത് ടിക്ടോക്ക്, യുസി ബ്രൌസർ പോലെ ലൈഫ് ഫീഡ് വേണ്ട ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിലും ഒരു ഗുണവും ഉണ്ടാകില്ല. അതേ സമയം ആക്ടീവ് നെറ്റ് വേണ്ടത്ത ആപ്പുകൾ ഉദാഹരണം ക്യാംസ്‌കാനർ എന്നിവ ഉപയോഗിക്കാം എങ്കിലും അപ്‌ഡേറ്റ് വരാതെ അധികം വൈകാതെ പ്രവർത്തന രഹിതമാകാം. ഇത്തരം ആപ്പുകളിൽ നിങ്ങളുടെ ഡാറ്റകൾ ഉണ്ടെങ്കിൽ ബാക്ക് അപ്പ് ചെയ്യുന്നത് നല്ലതാണ്. എന്നാൽ ഇന്ത്യയിൽ ഈ ആപ്പുകൾ നിരോധിക്കപ്പെടുമ്പോൾ ഈ ആപ്പുകൾ പിന്നീടും ഉപയോക്താവിന്റെ ഫോണിൽ വന്നാൽ അത് കുറ്റകരമാകുമോ എന്ന സംശയം വ്യാപകമായി ഉണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP